Saturday, December 3, 2011

മഴവില്‍ മനോരമയില്‍ മാതൃകാ ഭര്‍ത്താവാകാന്‍ കുപ്രസിദ്ധ മോഷ്‌ടാവും!



ഒരുകാലത്ത്‌ മലയാളം ടിവി ചാനലുകളില്‍ നിറഞ്ഞത്‌ കണ്ണുനീര്‍ പരമ്പരകളായിരുന്നെങ്കില്‍ ഇന്ന്‌ വിവിധതരത്തിലുള്ള റിയാലിറ്റിഷോകളാണ്‌ ചാനലുകള്‍ക്ക്‌ അന്നം നല്‍കുന്നത്‌. എല്ലാ ചാനലുകളിലും റിയാലിറ്റിഷോയുണ്ട്‌. മിക്കവയും സംഗീതത്തിലും അഭിനയത്തിലും അധിഷ്‌ഠിതമാണ്‌. അതുകൊണ്ടാകണം വ്യത്യസ്‌തമായ റിയാലിറ്റിഷോകളുമായി ചാനലുകള്‍ രംഗത്തെത്തുന്നത്‌. ഒടുവില്‍ ആരംഭിച്ച മഴവില്‍ മനോരമയിലെ വ്യത്യസ്‌തമായ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയെക്കുറിച്ചാണ്‌ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ഫേസ്‌ബുക്ക്‌ ഉള്‍പ്പടെയുള്ള സൗഹൃദകൂട്ടായ്‌മകള്‍ ചര്‍ച്ച ചെയ്യുന്നത്‌.

കാരണമെന്തെന്നോ? ചലച്ചിത്രതാരം ശ്വേതാമേനോന്‍ അവതാരകയായി എത്തുന്ന ഈ റിയാലിറ്റിഷോയുടെ ലക്ഷ്യം മാതൃകാ ഭര്‍ത്താക്കന്‍മാരെ കണ്ടെത്തുക എന്നതാണ്‌. എന്നാല്‍ അടുത്തിടെ ചാനലില്‍ മല്‍സരിക്കാനെത്തിയ ഒരു ഭര്‍ത്താവുദ്യോഗസ്ഥന്‍ നാട്ടിലെ കുപ്രസിദ്ധ മോഷ്‌ടാവാണത്രെ. ഇക്കാര്യം നാട്ടുകാര്‍ മാധ്യമങ്ങളെ അറിയിച്ചതോടെ സംഗതി വാര്‍ത്തയും വിവാദവുമായി മാറിയിരിക്കുകയാണ്‌. ഒരു മാധ്യമത്തെ ബാധിക്കുന്ന വാര്‍ത്തയായതിനാലാകണം മുഖ്യധാര മാധ്യമങ്ങള്‍ ഇക്കാര്യം പൂഴ്‌ത്തി. എന്നാല്‍ വിവരമറിഞ്ഞ ഇന്റര്‍നെറ്റ്‌ മലയാളികള്‍ സംഗതി നാട്ടിലെങ്ങും പാട്ടാക്കി.

ഏറണാകുളം തമ്മനം സ്വദേശിയായ നാസര്‍ എന്നയാളാണ്‌ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ മാറ്റുരയ്‌ക്കുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌. തൃശൂരിലെ മതിലകം പൊലീസ്‌ സ്‌റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ ഇരുപതിലധികം കേസുകളുണ്ട്‌. എറണാകുളം, പാലക്കാട്‌, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ നിരവധി ക്ഷേത്ര വഞ്ചി, ബാങ്ക്‌, ബൈക്ക്‌ മോഷണ കേസുകളിലും നാസര്‍ പ്രതിയാണ്‌. വളരെക്കാലമായി ഗള്‍ഫിലായിരുന്നെന്നും, ഇപ്പോള്‍ നാട്ടില്‍ ബിസിനസ്‌ നടത്തുന്നുവെന്നുമാണ്‌ നാസറും ഭാര്യയും റിയാലിറ്റിഷോയില്‍ അവകാശപ്പെടുന്നത്‌. നാസറിനെ നിരവധി കേസുകളില്‍ ശിക്ഷിക്കുകയും, ചില കേസുകളില്‍ വിചാരണ നടക്കുകയുമാണ്‌. ഏതായാലും സംഗതി വിവാദമായതോടെ വെട്ടിലായത്‌, ചാനല്‍ അധികൃതരും അവതാരകയായ ശ്വേതാമേനോനുമാണ്‌. ഭര്‍ത്താവിന്റെ അടുക്കള പ്രവേശനം, ഭാര്യയ്‌ക്ക്‌ പ്രേമലേഖനം എഴുതല്‍, കുട്ടികളെ സ്‌കൂളിലേക്ക്‌ ഒരുക്കിവിടല്‍, പാട്ടുപാടല്‍, നൃത്തം ചെയ്യല്‍ എന്നിവയാണ്‌ ഈ റിയാലിറ്റിഷോയിലെ കലാപരിപാടിക

No comments:

Post a Comment