Monday, December 12, 2011

ഓര്‍മ്മശക്‌തി വര്‍ദ്ധിക്കണോ? ചിക്കനും മുട്ടയും കഴിക്കൂ...


മറവി ഇക്കാലത്ത്‌ ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. ചെറുപ്പക്കാര്‍ പോലും പല കാര്യങ്ങളും മറക്കുകയാണ്‌. ഓര്‍മ്മശക്‌തി ഒരു പ്രശ്‌നമായി മാറുമ്പോള്‍, ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങളിലൂടെ അത്‌ പരിഹരിക്കാനാകുമത്രെ. ചിക്കനും മുട്ടയും പതിവായി കഴിക്കുന്നവരുടെ ഓര്‍മ്മ ശക്‌തി വര്‍ദ്ധിക്കുമെന്നാണ്‌ ബോസ്‌റ്റണ്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ മെഡിസിനില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്‌തമായത്‌.

ഏകദേശം പത്തുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ്‌ ഇത്തരമൊരു നിഗമനത്തിലെത്തിയത്‌. പ്രൊഫസര്‍ റോഡ്‌ ഓവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്‌.

മുട്ടയിലും ചിക്കനിലും അടങ്ങിയിരിക്കുന്ന കോളിന്‍ എന്ന ഘടകം ഓര്‍മ്മശക്‌തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്‌ പഠനത്തില്‍ വ്യക്‌തമായത്‌. സ്ഥിരമായി ചിക്കനും മുട്ടയും കഴിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍, ഇവരുടെ ഓര്‍മ്മശക്‌തി വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരക്കാരില്‍ മറവിരോഗമായ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ്‌ എന്നിവ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പഠന സംഘം കണ്ടെത്തിയിട്ടുണ്ട്‌.

പത്തുവര്‍ഷത്തോളം നീണ്ട പഠനത്തില്‍ 1200 മുതിര്‍ന്നവരെയാണ്‌ പരീക്ഷണ വിധേയമാക്കിയത്‌. പഠനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബോസ്‌റ്റന്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ മെഡിസിനില്‍ നടന്ന ശില്‍പശാലയില്‍ റോഡ്‌ ഓവ്‌ പ്രബന്ധമായി അവതരിപ്പിച്ചു
.

No comments:

Post a Comment