അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിന് ഫേസ്‌ബുക്കും ട്വിറ്ററും
അഴിമതിയ്‌ക്കെതിരായ നീക്കത്തിന് സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവ ശക്‌തമായ മാധ്യമങ്ങളായി മാറുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഇതുവഴി സമൂഹത്തില്‍ ശരിയായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഫേസ്‌ബുക്കിനും മറ്റും സാധിക്കുന്നുണ്ടത്രെ. ഇന്ത്യയിലാകമാനം ചെറുപ്പക്കാര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്.
സമൂഹത്തില്‍ ശരിയായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സൗഹൃകൂട്ടായ്‌മ സൈറ്റുകള്‍ക്ക് സാധിക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 76 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക്കിലും മറ്റും നടക്കുന്ന അഴിമതി വിരുദ്ധ നീക്കം ശരിയായ ദിശയിലാണ്. ഇതിലൂടെ കൂടുതല്‍ സ്‌ത്രീകളും അഴിമതിയ്‌ക്കെതിരായി രംഗത്തെത്തുന്നുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്‌താക്കള്‍ കാണുന്ന അഴിമതിയുടെ വിശദാംശങ്ങള്‍ തെളിവ് സഹിതം ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്‌റ്റ് ചെയ്യുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്യുന്നുണ്ട്.
കൂടാതെ തങ്ങളുടെ അഭിപ്രായങ്ങളും മറ്റും ശക്‌തമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന മാധ്യമമായാണ് ചെറുപ്പക്കാര്‍ സൗഹൃദ കൂട്ടായ്‌മ സൈറ്റുകളെ കാണുന്നതെന്നും സര്‍വ്വേയില്‍ വ്യക്‌തമായി. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടണമെന്ന കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് വന്നത് എന്നതും ശ്രദ്ധേയമാണ്. അന്നാ ഹസാരെയും മറ്റും നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന് ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് ശക്‌തമായ പിന്തുണയാണ് ലഭിക്കുന്നത്.
ഇന്ത്യ ബിസ് ന്യൂസ് ആന്‍ഡ് റിസര്‍ച്ച് സര്‍വ്വീസസ് എന്ന എന്‍ജിഒ സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്. 18നും 35നും ഇടയില്‍ പ്രായമുള്ള 1200 പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. ഇവരില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും നിന്നുള്ളവര്‍ ഉള്‍പ്പെടു
No comments:
Post a Comment