ടച്ച് സ്‌ക്രീന്‍-പ്രൊജക്‌ടര്‍ ഫോണുമായി മാക്‌സ് മൊബൈല്‍
ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ മാക്‌സ് മൊബൈല്‍ പുതിയ ടച്ച് സ്‌ക്രീന്‍-പ്രൊജക്‌ടര്‍ ഫോണ്‍ വിപണിയിലിറക്കി. മാക്‌സ് എംടിപി9 ഫോക്കസ് എന്ന പേരിട്ടിരിക്കുന്ന ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍ 2.8 ഇഞ്ച് ടച്ച് സ്‌ക്രീനും 5 എം പി ക്യാമറയും ബില്‍റ്റ് ഇന്‍ പ്രൊജക്‌ടറുമാണ്. മികച്ച ദൃശ്യ-ശ്രവ്യ അനുഭവം പ്രദാനം ചെയ്യുന്ന മാക്‌സ് ഫോക്കസില്‍ നിരവധി ആപ്‌ളിക്കേഷനുകളുമുണ്ട്.
ഇരട്ട സിം, 8 ജിബി വരെ ഉയര്‍ത്താവുന്ന സ്‌റ്റോറേജ് മെമ്മറി, 208 മെഗാഹെര്‍ട്‌സ് പ്രോസസര്‍, എഫ് എം റേഡിയോ, കിംഗ് മൂവി പ്‌ളേയര്‍ എന്നിവയാണ് മുഖ്യ സവിശേഷതകള്‍. കണക്‌ടിവിറ്റി ഓപ്‌ഷനുകളായി ബ്‌ളൂടൂത്ത്, യു എസ് ബി എന്നിവയുണ്ട്. ഒപ്പേറ മിനി ബ്രൗസര്‍ ഉപയോഗിച്ച് ഫേസ്‌ബുക്ക്, ട്വിറ്റര്‍, യാഹൂ, നിംബസ് തുടങ്ങിയ സൈറ്റുകളില്‍ അനായാസം പ്രവേശിക്കാനാകും. നാലര മണിക്കൂര്‍ വരെ സംസാര സമയം ലഭിക്കുന്ന ബാറ്ററിയും മാക്‌സ് എംടിപി9 ഫോക്കസിന്റെ സവിശേഷതയാണ്. പ്രൊജക്‌ടര്‍, ടച്ച് സ്‌ക്രീന്‍, അഞ്ച് എംപി ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉണ്ടെങ്കിലും 6999 രൂപ മാത്രമാണ് ഇതിന്റെ വില എന്നതും ആകര്‍ഷകമായ ഘടകമാണ്. ഇന്ത്യയില്‍ ഇതിന് മുമ്പ് സ്‌പൈസ്, ഇന്റക്‌സ് തുടങ്ങിയ കമ്പനികള്‍ മാത്രമാണ് പ്രൊജക്‌ടര്‍ ഫോണ്‍ പുറത്തിറക്കിയത്.
No comments:
Post a Comment