Sunday, January 22, 2012

16 എം പി ക്യാമറയുമായി എച്ച്‌ ടി സി ടൈറ്റന്‍ II



ഒട്ടേറെ സവിശേഷതകളുമായി എച്ച്‌ ടി സിയുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ഉടന്‍ വിപണിയിലെത്തും. 4ജി നെറ്റ്‌വര്‍ക്ക്‌ പിന്തുണയോടുകൂടിയ എച്ച്‌ ടി സി ടൈറ്റന്‍ II ഫോണ്‍ ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഷോയിലാണ്‌ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്‌. 16 മെഗാപിക്‌സല്‍ ക്യാമറയാണ്‌ ഇതിന്റെ മുഖ്യ സവിശേഷത. വൈഡ്‌ ആംഗിള്‍ ലെന്‍സ്‌, ഓട്ടോഫോക്കസ്‌, ഡ്യൂവല്‍ എല്‍ഇഡി ഫ്‌ളാഷ്‌, റെഡ്‌ ഐ റിഡക്ഷന്‍, ഇമേജ്‌ സ്‌റ്റെബിലൈസേഷന്‍ തുടങ്ങിയ പ്രത്യേകതകളോട്‌ കൂടിയ ക്യാമറയായിരിക്കുമിത്‌

. അതായത്‌ ഒരു നല്ല ഡിജിറ്റല്‍ ക്യാമറയുടെ ഉപയോഗം എച്ച്‌ ടി സി ടൈറ്റന്‍ II പ്രദാനം ചെയ്യും. കൂടാതെ വീഡിയോ കോളിംഗിനായി 1.3 എം പി ഫ്രണ്ട്‌ ക്യാമറയുമുണ്ടാകും. എച്ച്‌ ടി സിയുടെ ആദ്യ വിന്‍ഡോസ്‌ ഫോണ്‍ കൂടിയാണ്‌ ടൈറ്റന്‍ II- 4.7 ഇഞ്ച്‌ സൂപ്പര്‍ എല്‍ സി ഡി കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്‌ളേയും മുഖ്യ ആകര്‍ഷണമായിരിക്കും.

ക്വാല്‍കോമിന്റെ 1.5 ജിഗാഹെര്‍ട്‌സ്‌ സ്‌നാപ്‌ഡ്രാഗന്‍ എസ്‌ 2 പ്രോസസറാണ്‌ എച്ച്‌ ടി സി ടൈറ്റന്‍ II ന്‌ കരുത്തേകുന്നത്‌. വിന്‍ഡോസിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലായിരിക്കും ഈ ഫോണ്‍ റണ്‍ ചെയ്യുക. സിനിമ കാണുന്നതിനും ചാനല്‍ പരിപാടികള്‍ ആസ്വദിക്കുന്നതിനുമായി എച്ച്‌ ടി സി വാച്ച്‌ ആപ്‌ളിക്കേഷന്‍, ഗെയിം കളിക്കുന്നതിനായി എക്‌സ്‌ ബോക്‌സ്‌ ലൈവ്‌ ആപ്‌ളിക്കേഷന്‍ എന്നിവയുമുണ്ടാകും. കണക്‌ടിവിറ്റി ഓപ്‌ഷനുകളായി അത്യാധുനിക വൈ-ഫൈ, ബ്‌ളൂടൂത്ത്‌, ജി പി എസ്‌ സംവിധാനങ്ങളുമുണ്ടാകും. രണ്ടു മാസത്തിനുള്ളില്‍ അമേരിക്കയില്‍ എടി ആന്‍ഡ്‌ ടി ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ടൈറ്റന്‍ II സ്വന്തമാക്കാം. എന്നാല്‍ ഇതിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment