Sunday, January 22, 2012

സങ്ങ്‌ ഗ്യാലക്‌സി ടാബ്‌ 7.0 പ്‌ളസ്‌ ഇനി ഇന്ത്യയിലും


ഐപാഡ്‌ കഴിഞ്ഞാല്‍ ലോകത്ത്‌ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാബ്‌ലറ്റ്‌ കംപ്യൂട്ടറാണ്‌ സാംസങ്ങ്‌ ഗ്യാലക്‌സി ടാബ്‌. ഗ്യാലക്‌സി ടാബ്‌ലറ്റ്‌ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി ടാബ്‌ 7.0 പ്‌ളസ്‌ ഇന്ത്യയില്‍ പുറത്തിറക്കി. ആന്‍ഡ്രോയ്‌ഡ്‌ 3.0 ഹണികോംബ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന ഗ്യാലക്‌സി ടാബ്‌ 7.0 പ്‌ളസിന്‌ കരുത്തേകുന്നത്‌ 1.2 ജിഗാഹെര്‍ട്‌സ്‌ ഡ്യൂവല്‍കോര്‍ പ്രോസസറാണ്‌. ഏഴ്‌ ഇഞ്ച്‌ കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍, മൂന്ന്‌ മെഗാപിക്‌സല്‍ ക്യമാറ, വീഡിയോ ചാറ്റിംഗിനായി രണ്ട്‌ മെഗാപിക്‌സല്‍ ക്യാമറ, ഒരു ജിബി റാം, 16 ജിബി ഇന്‍ബില്‍റ്റ്‌ സ്‌റ്റോറേജ്‌( മൈക്രോ എസ്‌ ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ 32 ജിബി വരെ ഉയര്‍ത്താം ) തുടങ്ങിയവയാണ്‌ അടിസ്ഥാന സവിശേഷതകള്‍.

കണക്‌ടിവിറ്റി ഓപ്‌ഷനുകളായി വൈ-ഫൈ, എഡ്‌ജ്‌, ആക്‌സെലോമീറ്റര്‍, ജൈറോസ്‌കോപിക്‌ സെന്‍സര്‍, ജിപിഎസ്‌, ത്രീജി തുടങ്ങിയവയുണ്ട്‌. സാംസങ്ങിന്റെ ടച്ച്‌വിസ്‌ യൂസര്‍ ഇന്റര്‍ഫേസ്‌, സാംസങ്ങ്‌ ആപ്‌ളിക്കേഷനുകളായ സോഷ്യല്‍ ഹബ്‌, മ്യൂസിക്‌ ഹബ്‌, റീഡേഴ്‌സ്‌ ഹബ്‌ തുടങ്ങിയവയാണ്‌ മറ്റ്‌ ആകര്‍ഷണങ്ങള്‍. 20 മണിക്കൂര്‍ ടോക്ക്‌ടടൈമും 41 മണിക്കൂര്‍ സ്‌റ്റാന്‍ഡ്‌ബൈയും നല്‍കുന്ന കരുത്തേറിയ ബാറ്ററിയാണ്‌ പുതയ ഗ്യാലക്‌സി ടാബിന്റെ മറ്റൊരു സവിശേഷത. തുടക്കത്തില്‍ ഓണ്‍ലൈന്‍ സൈറ്റായ ഫ്‌ളിപ്‌കാര്‍ട്ട്‌, മുംബയിലെ മഹേഷ്‌ ടെലികോം എന്നിവ വഴി വില്‍ക്കപ്പെടുന്ന ഗ്യാലക്‌സി ടാബ്‌ 7.0 പ്‌ളസിന്‌ 26,499 രൂപയാണ്‌ വില
.

No comments:

Post a Comment