2011ലെ മികച്ച അഞ്ചു ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍
Aakash Tablet
ആഗോളതലത്തിനെ ട്രെന്‍ഡിനൊപ്പം ചലിക്കുന്ന ഇന്ത്യന്‍ വിപണിയിലും കഴിഞ്ഞവര്‍ഷം ടാബ്‌ലറ്റുകള്‍ തരംഗമുണ്ടാക്കി തുടങ്ങി. ആപ്പിള്‍ ഐപാഡ്, സാംസങ്ങ് ഗ്യാലക്‌സി എന്നിവയ്‌ക്ക് പുറമെ ആകാശ് എന്ന പേരില്‍ വിലകുറഞ്ഞ ടാബ്‌ലറ്റും ഇന്ത്യയില്‍ അവതരിച്ചു. കൂടാതെ പതിനായിരം രൂപയില്‍ തഴെ വിലയുള്ള ടാബ്‌ലറ്റുമായി റിലയന്‍സും വാര്‍ത്താപ്രാധാന്യം നേടി. 2011ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രചരിച്ച അഞ്ചു ടാബ്‌ലറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
5, സോണി ടാബ്‌ലറ്റ് എസ്
ടാബ്‌ലറ്റ് വിപണിയില്‍ വൈകിയുദിച്ച താരമാണ് സോണി ടാബ് എസ്. മികച്ച ഹാര്‍ഡ്‌വെയര്‍, മികച്ച ഡിസ്‌പ്‌ളേ, നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് ഇതിന്റെ മുഖ്യ സവിശേഷതകള്‍. ഇന്‍ഫ്രാറെഡ് രശ്‌മികള്‍ സ്വീകരിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ ടാബ്‌ലറ്റ് എസിന് സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
4, റിലയന്‍സ് ത്രീജി ടാബ്
ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റാണിത്. ത്രീജി കണക്‌ടിവിറ്റി, ഏഴ് ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയ്‌ഡ് 2.3 ഒ എസ്, രണ്ടു ക്യാമറകള്‍, ബ്‌ളൂടൂത്ത്, വൈ-ഫൈ, ജിപിഎസ് എന്നിവയാണ് മുഖ്യ സവിശേഷതകള്‍. റിലയന്‍സ് നെറ്റ്‌വര്‍ക്ക് സിം മാത്രമെ ഇതില്‍ ഉപയോഗിക്കാനാകൂ എന്നതാണ് പ്രധാന ന്യൂനത.
3, ആകാശ് ടാബ്‌ലറ്റ്
ഇന്ത്യന്‍ പശ്‌ചാത്തലത്തില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം ലഭിച്ചത് ആകാശ് ടാബ്‌ലറ്റിനാണ്. വിലക്കുറവ് തന്നെയാണ് വാര്‍ത്താപ്രാധാന്യത്തിന്റെ മുഖ്യകാരണം. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സബ്‌സിഡി നല്‍കി വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ആകാശ് ടാബിന് മൂവായിരം രൂപയില്‍ താഴെ മാത്രമാണ് വില. വാണിജ്യടിസ്ഥാനത്തിലും ടാബ്‌ലറ്റ് പുറത്തിറക്കിയിട്ടുണ്ട്. ആകാശ്‌ടാബ്‌ലറ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്‌താല്‍ ആകാശ് ടാബ് സ്വന്തമാക്കാം. ബുക്കിംഗ് ആരംഭിച്ച് 14 ദിവസം കൊണ്ട് പതിന്നാല് ലക്ഷത്തോളം ആകാശ് ടാബ്‌ലറ്റുകള്‍ക്ക് ആവശ്യക്കാരെത്തിയിട്ടുണ്ട്.
2, സാംസങ്ങ് ഗ്യാലക്‌സി ടാബ് 750
ഒരുകാലത്ത് ടാബ്‌ലറ്റ് വിപണിയില്‍ എതിരാളികളില്ലാതെ വിളങ്ങിയ ഐപാഡിന് എതിരിട്ടുകൊണ്ടാണ് ഗ്യാലക്‌സി ടാബ് എത്തിയത്. ആന്‍ഡ്രോയ്‌ഡ് ഒ എസിന്റെ കരുത്തിലാണ് ഗ്യാലക്‌സി ടാബ് ഐപാഡിനെ വെല്ലുവിളിച്ചത്. ഇപ്പോള്‍ ഐപാഡിനോളം സ്വാധീനം കൈവരിക്കാന്‍ ഗ്യാലക്‌സി ടാബിന് സാധിച്ചിട്ടുണ്ട്. മികച്ച ഹാര്‍ഡ്‌വെയര്‍, ഉയര്‍ന്ന നിലവാരമുള്ള ടച്ച്‌സ്‌ക്രീന്‍, രണ്ടു ക്യാമറകള്‍, നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, ഐപാഡ്-രണ്ടിനേക്കാള്‍ ഭാരവും കനവും കുറവ് എന്നിവയാണ് ഗ്യാലക്‌സി ടാബിന്റെ മുഖ്യ സവിശേഷതകള്‍...
1, ഐപാഡ്-2
ഗ്യാലക്‌സി ടാബിനെപ്പോലെയുള്ള കടുത്ത എതിരാളികള്‍ വന്നെങ്കിലും ഐപാഡ്2 തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആപ്പിള്‍ എന്ന ബ്രാന്‍ഡിന്റെ വിശ്വാസ്യതയും മികച്ച നിലവാരവുമാണ് ഐപാഡ്-2നെ വിപണിയിലെ താരമാക്കുന്നത്. ആയിരകണക്കിന് ആപ്‌ളിക്കേഷനുകളാണ് ഐപാഡിന്റെ മുഖ്യ സവിശേഷത
No comments:
Post a Comment