Sunday, January 22, 2012

ഏഷ്യാനെറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നല്‍കിയത്‌ കോടികളുടെ സംഭാവന


E-mailPrintPDF

മലയാളത്തിലെ ആദ്യ ചാനലായ ഏഷ്യാനെറ്റ്‌ ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നല്‍കിയത്‌ കോടികളുടെ സംഭാവന. ഇതുള്‍പ്പടെ ഇന്ത്യയില്‍ വന്‍കിട കുത്തകകള്‍ കോടികണക്കിന്‌ രൂപയാണ്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സംഭാവന നല്‍കിയത്‌. ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റിഫോം എന്ന സന്നദ്ധ സംഘടന വിവരാവകാശ പ്രകാരം ശേഖരിച്ച കണക്കുകളിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്‌.

സാമ്പത്തിക വര്‍ഷത്തില്‍ ഏഷ്യാനെറ്റ്‌ ചാനല്‍ ബി ജെ പിയ്‌ക്ക്‌ പത്തുകോടിയും കോണ്‍ഗ്രസിന്‌ രണ്ടരക്കോടിയും നല്‍കിയതായി തെളിഞ്ഞു. ഏഷ്യാനെറ്റ്‌ ചാനല്‍ സ്‌റ്റാര്‍ ടിവി ഏറ്റടുക്കുന്നതിന്‌ മുമ്പാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ വന്‍ സംഭാവന നല്‍കിയത്‌. അന്നത്തെ ഏഷ്യാനെറ്റ്‌ തലവന്‍ രാജീവ്‌ ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന്‌ ബിജെപി ടിക്കറ്റില്‍ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്‌ പ്രതിഫലമായ ബിജെപി ദേശീയ നേതൃത്വത്തിന്‌ തിരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ പത്തുകോടി രൂപ നല്‍കിയതായാണ്‌ വിവരം. കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കാണ്‌ ഏഷ്യാനെറ്റ്‌ കോടികള്‍ നല്‍കിയത്‌.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം കൂടുതല്‍ പണം നല്‍കിയത്‌ ബിര്‍ലയാണ്‌. കോണ്‍ഗ്രസിനും ബിജെപിയ്‌ക്കുമായി ബിര്‍ല 30.6 കോടി രൂപ നല്‍കി. ഇതില്‍ 16.6 കോടി ബിജെപിയ്‌ക്കും 13.9 കോടി കോണ്‍ഗ്രസിനുമാണ്‌ നല്‍കിയത്‌. ടാറ്റ ഗ്രൂപ്പ്‌ കോണ്‍ഗ്രസിന്‌ 5.6 കോടിയും ബിജെപിയ്‌ക്ക്‌ 4.1 കോടി രൂപയും നല്‍കി. രാജ്യത്തെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കുത്തക കമ്പനികള്‍ വന്‍തുക സംഭാവന നല്‍കിയതായും വിവരാവകാശ രേഖയില്‍ വ്യക്‌തമായിട്ടുണ്ട്‌. എന്നാല്‍ സിപിഎം, സിപിഐ തുടങ്ങിയ ഇടതു പാര്‍ട്ടികള്‍ കുത്തകകളില്‍ നിന്ന്‌ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും രേഖയില്‍ പറയുന്നു.

No comments:

Post a Comment