നല്ല ആരോഗ്യത്തിനായി ദിവസവും 15 മിനിട്ട് ചിരിക്കാം !
ഇക്കാലത്ത് ആളുകള്‍ ചിരിക്കാന്‍ മറന്നുപോയോ? എപ്പോഴും കനപ്പെട്ട മുഖഭാവവുമായി ഓരോരോ തിരക്കുകളുമായി ഓടിനടക്കുകയാണ് മിക്കവരും. ഒരു പക്ഷെ തിരക്കേറിയ ജീവിതസാഹചര്യങ്ങളും വര്‍ദ്ധിച്ചുവരുന്ന മാനസിക സംഘര്‍ഷങ്ങളുമാകാം മിക്കവരുടെയും മുഖത്ത് നിന്നും സുന്ദരമായ ചിരി മായ്‌ക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ ഒരു ദിവസം 18 മിനിട്ടുവരെ ചിരിക്കുമായിരുന്നു.
എന്നാല്‍ ഇക്കാലത്ത് ഒരു ദിവസം ആറു മിനിട്ട് പോലും ചിരിക്കാത്തവരാണ് കൂടുതലുമുള്ളത്. ചിരിയും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചിരി ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ ചില പഠനങ്ങള്‍ അസന്ദിഗ്‌ദ്ധമായി തെളിയിച്ചതാണെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കാര്‍ഡിയോളജിസ്‌റ്റായ ഡോക്‌ടര്‍ എസ് ഗുപ്‌ത പറയുന്നത്. ചിരി വ്യായാമം ഹൃദയത്തിനും ശ്വാസകോശത്തിനും വളരെ നല്ലതാണ്. ഒരാള്‍ ചിരിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുകയും തലച്ചോര്‍ കൂടുതല്‍ ആയാസരഹിതമാകുകയും ചെയ്യുന്നതായി ഡോക്‌ടര്‍ ഗുപ്‌ത പറയുന്നു.
ഈ തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്. ഇത് രക്‌തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ വര്‍ദ്ധിപ്പിച്ചേക്കാം. ഇത്തരം ജീവിതശൈലി രോഗങ്ങള്‍ പിടിപെടാന്‍ മുഖ്യകാരണം മാനസികസമ്മര്‍ദ്ദം തന്നെയാണ്. എന്നാല്‍ ഈ മാനസികസമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇന്നത്തെ തലമുറ അഭയം തേടുന്നത് മദ്യത്തിലും പുകവലിയിലും മയക്കുമരുന്നിലുമൊക്കെയാണ്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ അപകടകരമാക്കുന്നു. എന്നാല്‍ ദിവസവും കുറഞ്ഞത് 15 മിനിട്ടെങ്കിലും ചിരിക്കാന്‍ ശീലിച്ചാല്‍ മാനസികമ്മര്‍ദ്ദവും അതുവഴിയുണ്ടാകുന്ന ജീവിതശൈലി രോഗങ്ങളെയും ഒരുപരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ചിരിക്കുമ്പോള്‍ നന്നായി വായ് തുറന്നുതന്നെ ചിരിക്കണമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. ഏതായാലും ചിരിക്കത്തവരുണ്ടെങ്കില്‍ ഇന്നുമുതല്‍ ചിരിക്കാന്‍ തയ്യാറായിക്കോളൂ, അതുവഴി ആരോഗ്യം അഭിവൃദ്ധിപ്പെടട്ടെ ...
No comments:
Post a Comment