സാംസങ്ങ് ഗ്യാലക്‌സി ഏയ്‌സ്- 2, മിനി- 2 ഫോണുകള്‍ അവതരിപ്പിച്ചു
സാംസങ്ങ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഗ്യാലക്‌സി ശ്രേണിയിലേക്ക് പുതിയ രണ്ടു അതിഥികള്‍ കൂടിയെത്തി. ഗ്യാലക്‌സിയുടെ മദ്ധ്യനിര മോഡലുകളായ ഗ്യാലക്‌സി ഏയ്‌സ് 2, ഗ്യാലക്‌സി മിനി 2 എന്നിങ്ങനെ രണ്ടു ഫോണുകളാണ് പുതിയതായി അവതരിപ്പിച്ചത്. സാംസങ്ങ് നേരത്തെ പുറത്തിറക്കിയ ഗ്യാലക്‌സി ഏയ്‌സ്, മിനി എന്നി മോഡലുകളുടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് ഉപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആന്‍ഡ്രോയ്‌ഡ് 2.3 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന പുതിയ മോഡലുകള്‍ മാര്‍ച്ചിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസങ്ങ് ഗ്യാലക്‌സി ഏയ്‌സ് -2ന്റെ സവിശേഷതകള്‍
3.8 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്‌ളേ, 5 മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോളിംഗിനായി ഫ്രണ്ട് വിജിഎ ക്യാമറ, 800 മെഗാഹെര്‍ട്‌സ് ഡ്യൂവല്‍ കോര്‍ പ്രോസസര്‍, നാലു ജിബി ഓണ്‍സ്‌റ്റോര്‍ മെമ്മറി, 3.5 എംഎം ഓഡിയോ സോക്കറ്റോടുകൂടിയ മീഡിയാ പ്‌ളെയര്‍, എഫ് എം റേഡിയോ എന്നിവയാണ് ഗ്യാലക്‌സി ഏയ്‌സ് -2ന്റെ പ്രത്യേകതകള്‍.
സാംസങ്ങ് ഗ്യാലക്‌സി മിനി -2ന്റെ സവിശേഷതകള്‍
3.27 ഇഞ്ച് എച്ച്‌വിജിഎ ടിഎഫ്‌ടി ടച്ച് സ്‌ക്രീന്‍, മൂന്നു മെഗാപിക്‌സല്‍ ക്യാമറ, സിംഗിള്‍ കോര്‍ 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍, നാല് ജിബി ഓണ്‍ സ്‌റ്റോര്‍ മെമ്മറി, സാംസങ്ങ് ആപ്‌ളിക്കേഷനുകളായി കൈസ് എയര്‍, സോഷ്യല്‍ ഹബ്, മ്യൂസിക് ഹബ്, ചാറ്റ് ഓണ്‍ എന്നിവയും മിനി- 2ല്‍ ഉണ്ടാകും.
കണക്‌ടിവിറ്റി ഓപ്‌ഷനുകളായി ബ്‌ളൂടൂത്ത് വി 3, യു എസ് ബി 2.0, വൈ-ഫൈ ഡയറക്‌ട് എന്നിവയും രണ്ടു മോഡലുകളിലുമുണ്ടാകും. അതേസമയം ഈ ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ സാംസങ്ങ് പുറത്തുവിട്ടിട്ടില്ല.
No comments:
Post a Comment