Friday, March 2, 2012

നോകിയയുടെ ആഷ 303 സ്‌മാര്‍ട്ട്‌ഫോണ്‍ എത്തി


E-mailPrintPDF

നോകിയ അടുത്തിടെ അവതരിപ്പിച്ച ആഷാ ശ്രേണിയില്‍പ്പെട്ട പുതിയ ഫോണ്‍ വിപണിയിലെത്തി. എസ്‌ 40 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന ആഷ 303 സ്‌മാര്‍ട്ട്‌ഫോണാണ്‌ നോകിയ പുതിയതായി ഇന്ത്യയില്‍ പുറത്തിറക്കിയത്‌. ഒരു ജിഗാഹെര്‍ട്‌സ്‌ പ്രോസസറാണ്‌ പുതിയ ആഷ 303ന്‌ കരുത്തേകുന്നത്‌. പ്രോക്‌സിമിറ്റി സെന്‍സറോടുകൂടിയ 2.6 ഇഞ്ച്‌ കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍, ടച്ച്‌ ആന്‍ഡ്‌ ടൈപ്പ്‌ ക്വിവര്‍ട്ടി കീബോര്‍ഡ്‌, 100 എംബി ഇന്റേണല്‍ മെമ്മറി, 3.2 മെഗാപിക്‌സല്‍ ഡിജിറ്റല്‍ ക്യാമറ എന്നിവയാണ്‌ ഇതിന്റെ അടിസ്ഥാന സവിശേഷതകള്‍.

വീഡിയോ പ്‌ളെയര്‍, മ്യൂസിക്‌ പ്‌ളെയര്‍, എഫ്‌ എം റേഡിയോ, 3.5 എം എം ഹെഡ്‌ഫോണ്‍ ജാക്ക്‌, കണക്‌ടിവിറ്റി ഓപ്‌ഷനുകളായി ജിപിആര്‍എസ്‌ എഡ്‌ജ്‌, ത്രീജി, ബ്‌ളൂടൂത്ത്‌, വൈ-ഫൈ, യുഎസ്‌ബി എന്നി സൗകര്യങ്ങളും ആഷ 303 സ്‌മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്‌. മൈക്രോ എസ്‌ ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ മെമ്മറി 32 ജിബി വരെ ഉയര്‍ത്താനും സാധിക്കും. ഷാസം മ്യൂസിക്‌ ആപ്‌ളിക്കേഷനോടുകൂടിയ ആഷ 303 ഫോണില്‍ പ്രത്യേക മ്യൂസിക്‌ കീയുമുണ്ട്‌. ചുവപ്പ്‌, ഗ്രാഫൈറ്റ്‌, സില്‍വര്‍ വെള്ള, അക്വ, പച്ച, പര്‍പ്പിള്‍ എന്നിങ്ങനെ ആറു വര്‍ണങ്ങളില്‍ ലഭ്യമാകുന്ന ആഷ 303ന്‌ ഏകദേശം 7925 രൂപയായിരിക്കും ഇന്ത്യന്‍ വിപണിയിലെ വില.

No comments:

Post a Comment