Tuesday, March 6, 2012

18 എംപി ക്യാമറയുമായി സോണി സൈബര്‍ഷോട്ട്‌ എച്ച്‌എക്‌സ്‌ 20വ

E-mailPrintPDF

ശരണ്യ രംഗസ്വാമി

ലോകപ്രശസ്‌ത ക്യാമറാ നിര്‍മ്മാതാക്കളായ സോണിയുടെ സൈബര്‍ഷോട്ട്‌ ശ്രേണിയിലേക്ക്‌ പുതിയ ഒരു അതിഥി കൂടി. 18 മെഗാപിക്‌സല്‍ സെന്‍സറോടുകൂടിയസൈബര്‍ഷോട്ട്‌ എച്ച്‌എക്‌സ്‌ 20വിഎന്ന മോഡലാണ്‌ സോണി പുതയതായി അവതരിപ്പിച്ചത്‌. യാത്രകള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ വികസിപ്പിച്ചെടുത്ത പുതിയ ക്യാമറ 20 എക്‌സ്‌ ഒപ്‌റ്റിക്കല്‍ സൂമോടുകൂടിയതാണ്‌. മൂന്ന്‌ ഇഞ്ച്‌ ഡിസ്‌പ്‌ളേയുള്ള സൈബര്‍ഷോട്ട്‌ എച്ച്‌എക്‌സ്‌ 20വി -യ്‌ക്ക്‌ 254 ഗ്രം മാത്രമാണ്‌ ഭാരം.

വളരെ ആകര്‍ഷകമായ രീതിയിലാണ്‌ ഇതിന്റെ രൂപകല്‍പന. ആരെയും ആകര്‍ഷിക്കുന്ന പുറം ബോഡി, ഒരു കേക്കിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌. സെല്‍ഫ്‌ടൈമര്‍, ഫ്‌ളാഷ്‌ എന്നിവയിലേക്ക്‌ പെട്ടെന്ന്‌ ഉപയോഗിക്കാനാകുമെന്നതാണ്‌ മറ്റൊരു സവിശേഷത. സെന്‍ട്രല്‍ ബട്ടണ്‍ വഴി മറ്റു കാര്യങ്ങളിലേക്ക്‌ നൊടിയിടയില്‍ പ്രവേശിക്കാനാകുമെന്നതും ആകര്‍ഷകമായ കാര്യമാണ്‌. ഏപ്രില്‍ മാസത്തില്‍ വിപണിയിലെത്തുമെന്ന്‌ പ്രതീക്ഷിക്കുന്ന സൈബര്‍ഷോട്ട്‌ എച്ച്‌എക്‌സ്‌ 20വി-യുടെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment