Tuesday, March 6, 2012

വെറുതെ അല്ല ഭാര്യയിലെ മാതൃകാദമ്പതികള്‍ നീലച്ചിത്ര നിര്‍മ്മാണത്തിന്‌ പിടിയിലായി

E-mailPrintPDF

നസീര്‍ എന്ന കൊടുംക്രിമിനലിനെ പങ്കെടുപ്പിച്ച്‌ നടത്തിയ റിയാലിറ്റിഷോ വീണ്ടും വിവാദമാകുന്നു. മഴവില്‍ മനോരമ ചാനലിലെ വെറുതെ അല്ല ഭാര്യ എന്ന റിയിലാറ്റി ഷോയില്‍ മാതൃകാ ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ട നസീര്‍ - റജിലയാണ്‌ വീണ്ടും വിവാദത്തിലായിരിക്കുന്നത്‌. നേരത്തെ നസീര്‍ 24 കേസുകളില്‍ പ്രതിയാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇപ്പോഴിതാ നീലച്ചിത്രം നിര്‍മ്മിച്ച കേസില്‍ നസീറിനെയും ഭാര്യയെയും മാള പൊലീസ്‌ കഴിഞ്ഞദിവസം അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നു.

നേരത്തെ വെറുതെ അല്ല ഭാര്യ എന്ന പരിപാടിയില്‍ മാതൃകാദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്‌ നസീറിനെതിരെ 24 കേസുകളുണ്ടെന്ന വിവരം പുറത്തുവന്നത്‌. ഇതേത്തുടര്‍ന്ന്‌ പരിപാടിയില്‍ നിന്ന്‌ ഇയാളെയും ഭാര്യയെയും ഒഴിവാക്കുകയായിരുന്നു. ഏതായാലും ഇവരെ പരിപാടിയില്‍ നിന്ന്‌ ഒഴിവാക്കിയതില്‍ ഏറെ ആശ്വസിക്കുന്നത്‌ മഴവില്‍ മനോരമ ചാനല്‍ അധികൃതരും വെറുതെ അല്ല ഭാര്യ എന്ന പരിപാടിയുടെ അവതാരകയുമായ ശ്വേതാമേനോനുമായിരിക്കും. അല്ലെങ്കില്‍ നീലച്ചിത്ര നിര്‍മ്മാണക്കേസിലെ പ്രതികളെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്തി എന്ന നാണകേട്‌ കൂടി ഇവര്‍ ചുമക്കേണ്ടി വരുമായിരുന്നു.

മതിലകത്തെ ഒരു ലോഡ്‌ജില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്‌ഡിനിടെയാണ്‌ നസീറും ഭാര്യയും പിടിയിലായത്‌. ലോഡ്‌ജ്‌ ഉടമയെ കെണിയില്‍പ്പെടുത്തിയാണ്‌ നസീറും ഭാര്യയും നീലച്ചിത്രം നിര്‍മ്മിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ലോഡ്‌ജ്‌ ഉടമയെ ബ്‌ളാക്ക്‌ മെയില്‍ ചെയ്‌ത്‌ പണം തട്ടുകയും റജിലയെ ലോഡ്‌ജിന്റെ മാനേജരാക്കുകയും ചെയ്‌തിരുന്നു. ഏതായാലും പുതിയ സംഭവവികാസത്തോടെ വെറുതെ അല്ല ഭാര്യ എന്ന പരിപാടി കൂടുതല്‍ കുപ്രസിദ്ധമായിരിക്കുകയാണ്‌. പരിപാടിയിലേക്ക്‌ മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ പശ്‌ചാത്തലം കൂടി വിശദമായി മനസിലാക്കണമെന്ന്‌ ചാനല്‍ അധികൃതര്‍ നിര്‍മ്മാതാവായ ശ്രീകണ്‌ഠന്‍നായരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

No comments:

Post a Comment