ആപ്പിള്‍ ഐപാഡ് - 3 മാര്‍ച്ച് ഏഴിന് അവതരിപ്പിക്കും
ടാബ്‌ലറ്റ് കംപ്യൂട്ടര്‍ രംഗത്തെ വിപ്‌ളവമായ ഐപാഡിന് മൂന്നാം പതിപ്പ് വരുന്നു. മാര്‍ച്ച് ഏഴിന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഐപാഡ് - 3 പുറത്തിറക്കുക. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞദിവസം അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഐപാഡ് സ്‌ക്രീനിന്റെ പശ്‌ചാത്തലത്തില്‍ രൂപകല്‍പന ചെയ്‌തതായിരുന്നു ഈ ക്ഷണക്കത്ത്. വീ ഹാവ് സംത്തിങ്ങ് യൂ റിയലി ഹാവ് ടു സീ, ആന്‍ഡ് ടച്ച് എന്നായിരുന്നു ക്ഷണക്കത്തിലെ വാചകം.
നിലവിലുള്ള ഐപാഡുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള ഡിസ്‌പ്‌ളേയും വേഗതയാര്‍ന്ന പ്രോസസറും അതിവേഗ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റിയുമായിരിക്കും പുതിയ ഐപാഡിന്റെ സവിശേഷതകളെന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധര്‍ പറയുന്നത്. എന്നാല്‍ ക്ഷണക്കത്ത് നല്‍കിയെങ്കിലും ഐപാഡ് - 3 പുറത്തിറക്കുന്നതിനെക്കുറിച്ചോ, അതിന്റെ സവിശേഷതകളെക്കുറിച്ചോ ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രണ്ടുവര്‍ഷം മുമ്പ് ഐപാഡുമായി ടാബ്‌ലറ്റ് വിപണിയിലെത്തിയ ആപ്പിള്‍ ഇതിനോടകം 55 മില്യണിലധികം യൂണിറ്റുകള്‍ വിറ്റിട്ടുണ്ട് 34.5 ബില്യണ്‍ ഡോളറാണ് ഈയിനത്തില്‍ ആപ്പിളിന്റെ വരുമാനം. ആപ്പിള്‍ ഐപാഡ് പുറത്തിറക്കിയശേഷം സാംസങ്ങ് ഗ്യാലക്‌സി ടാബ്, ആമസോണ്‍ കിന്‍ഡില്‍ ഫയര്‍, എച്ച്‌പി ടച്ച്‌പാഡ് തുടങ്ങിയ എതിരാളികള്‍ രംഗത്തെത്തിയെങ്കിലും ഐപാഡിന്റെ മേല്‍ക്കോയ്‌മയെ വെല്ലുവിളിക്കാന്‍ ഇവയ്‌ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഐപാഡ് - 3 കൂടി പുറത്തുവരുന്നതോടെ ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിളിന്റെ അധീശത്വം ചോദ്യചെയ്യപ്പെടാത്തതായി മാറും
No comments:
Post a Comment