5000 രൂപയ്‌ക്ക് ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റ് വാങ്ങാം
ആകാശ് ടാബ്‌ലറ്റ് കൊളുത്തിയ വിപ്‌ളവം ഇന്ത്യയാകെ പടര്‍ന്നുപിടിക്കുമോ? കഴിഞ്ഞ ആഴ്‌ച ബി എസ് എന്‍ എല്‍ 3500 രൂപയുടെ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കിയതിന് പിന്നാലെ എടാബിന്‍ എന്ന ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള കമ്പനിയായ എക്രോസ് വേള്‍ഡും ഡല്‍ഹിയിലെ ഗോ-ടെക്ക് എന്ന കമ്പനിയും ചേര്‍ന്നാണ് പുതിയ ടാബ്‌ലറ്റ് പുറത്തിറക്കിയിരിക്കുന്നത് 5000 രൂപയാണ് ഇതിന്റെ വില. മാര്‍ച്ച് രണ്ടാം വാരം എടാബിന്‍ വില്‍പനയ്‌ക്കെത്തും.
പ്രധാനമായും വിദ്യാര്‍ത്ഥികളെ മുന്നില്‍ക്കണ്ട് വികസിപ്പിച്ച ഈ ടാബ്‌ലറ്റിന്റെ മുഖ്യ സവിശേഷത എഡ്യൂക്കേഷന്‍ ബ്രിഡ്‌ജ് എന്ന ആപ്‌ളിക്കേഷനാണ്. ഇതുവഴി ആഗോളതലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അദ്ധ്യാപകര്‍, പഠനോപാധികള്‍ എന്നിവയിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. 2011ല്‍ ഇന്ത്യാ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സബ്‌സിഡിയോടെയാണ് ആകാശ് ടാബ്‌ലറ്റ് പുറത്തിറക്കിയത്. എന്നാല്‍ ബാറ്ററി ചാര്‍ജിലും, പ്രോസസറിന്റെ വേഗതയിലും പോരായ്‌മകളുള്ള ആകാശ് ടാബ്‌ലറ്റിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ആകാശ് ടാബ്‌ലറ്റിനുള്ള പോരായ്‌മകള്‍ എടാബിന്‍ ടാബ്‌ലറ്റിനില്ലെന്നും, മറിച്ച് മെച്ചപ്പെട്ട ബാറ്ററി ലൈഫും വേഗതയും ഇതിനുണ്ടാകുമെന്നും അക്രോസ് വേള്‍ഡ് വക്‌താവ് അറിയിച്ചു.
No comments:
Post a Comment