Friday, March 2, 2012

പുതിയ മുഖവുമായി വിന്‍ഡോസ്‌ 8 അവതരിക്കുന്

E-mailPrintPDF

ഇന്റര്‍നെറ്റ്‌ അതികായരായ മൈക്രോസോഫ്‌റ്റ്‌ അടുത്തതായി പുറത്തിറക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റമായ വിന്‍ഡോസ്‌ 8-ന്റെ ലോഗോ അവതരിപ്പിച്ചു. ഇതുവരെ കണ്ടു പരിചയിച്ചതില്‍ നിന്ന്‌ തികച്ചും വ്യത്യസമായ ലോഗോയുമായാണ്‌ വിന്‍ഡോസ്‌ 8 ഉപയോക്‌താക്കളിലേക്ക്‌ എത്തുക. ഒരു പതാകയെ അനുസ്‌മരിപ്പിക്കുന്ന ലോഗോയ്‌ക്ക്‌ ഒരു നിറം മാത്രമാണുള്ളത്‌. ബേബി ബ്‌ളൂ എന്നറിയപ്പെടുന്ന നീല നിറമാണ്‌ പുതിയ വിന്‍ഡോസ്‌ ലോഗോയ്‌ക്ക്‌ ചാരുതയേകുന്നത്‌.

വിന്‍ഡോസ്‌ പുറത്തിറക്കിയിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും ലളിതമായ ഒന്നാണ്‌ പുതിയ ലോഗോ. വിന്‍ഡോസ്‌ യൂസര്‍ എക്‌സ്‌പീരിയന്‍സ്‌ പ്രന്‍സിപ്പിള്‍ ഡയറക്‌ടര്‍ സാം മോറ്യ ബ്‌ളോഗിലൂടെയാണ്‌ പുതിയ ലോഗോയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്‌. ഈ മാസം അവസാനം ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസില്‍ വെച്ച്‌ വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ്‌ സൂചന. വിന്‍ഡോസ്‌ ഇതുവരെ പുറത്തിറക്കിയതില്‍വെച്ച്‌ ഏറ്റവും പ്രചാരം ലഭിച്ച ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം എക്‌സ്‌ പിയും വിന്‍ഡോസ്‌ 7നുമൊക്കെയാണ്‌. എന്നാല്‍ ഇതിനിടയ്‌ക്ക്‌ പുറത്തിറക്കിയ വിന്‍ഡോസ്‌ വിസ്‌റ്റ്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കംപ്യൂട്ടിംഗ്‌ അനുഭവം കൂടുതല്‍ ലളിതവും മികവുറ്റതുമാക്കുന്ന സവിശേഷതകളുമായാണ്‌ വിന്‍ഡോസ്‌ 8 എത്തുകയെന്നാണ്‌ സൂചന. ഏതായാലും പുതിയമുഖവുമായി എത്തുന്ന വിന്‍ഡോസ്‌ 8നെ സ്വീകരിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്‌ ലോകമെങ്ങുമുള്ള വിന്‍ഡോസ്‌ പ്രേമികള്‍...

No comments:

Post a Comment