Friday, March 2, 2012

ഇന്ത്യാക്കാരനായി ജനിക്കാന്‍ പറ്റിയ സ്ഥലം കേരളവും ഗോവയും

E-mailPrintPDF

ഇന്ത്യയില്‍ ജനിക്കുന്നെങ്കില്‍ അത്‌ കേരളത്തിലോ ഗോവയിലോ ആകണം. എന്താ കാരണം എന്നല്ലേ? പറയാം, ഇന്ത്യയില്‍ ശിശുമരണനിരക്ക്‌ ഏറ്റവും കുറവുള്ളത്‌ കേരളത്തിലും ഗോവയിലുമാണെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഗോവയാണ്‌ ശിശുമരണനിരക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനം.

ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്തുകുട്ടികള്‍ മാത്രമാണ്‌ ഗോവയില്‍ മരിക്കുന്നത്‌. രണ്ടാമതുള്ള കേരളത്തില്‍ ശിശുമരണനിരക്ക്‌ 13 ആണ്‌. ഏന്നാല്‍ മദ്ധ്യപ്രദേശ്‌ (62), ഉത്തര്‍പ്രദേശ്‌ (61), ഒറീസ (61) എന്നീ സംസ്ഥാനങ്ങളിലാണ്‌ ശിശുമരണനിരക്ക്‌ ഏറ്റവും കൂടുതലുള്ളത്‌. ഇന്ത്യയിലെ ശിശുമരണനിരക്ക്‌ 47 ആണ്‌ എന്നതും ശ്രദ്ധേയമാണ്‌ 2010ല്‍ ഇത്‌ 50 ആയിരുന്നു. ഇന്ത്യയിലെ ഗ്രാമീണമേഖലയില്‍ ശിശുമരണനിരക്ക്‌ അമ്പത്തിയൊന്നും നഗരപ്രദേശങ്ങളില്‍ മുപ്പത്തിയൊന്നുമാണ്‌. പ്രസവത്തെക്കുറിച്ചും പ്രസവശേഷമുള്ള പരിപാലനത്തെക്കുറിച്ചും കേരളത്തിലെയും ഗോവയിലെയും ജനങ്ങള്‍ക്കുള്ള അവബോധമാണ്‌ ശിശുമരണനിരക്ക്‌ കുറയ്‌ക്കാന്‍ കാരണം. കൂടാതെ ഇരുസംസ്ഥാനങ്ങളിലെയും ആരോഗ്യമേഖല കൈവരിച്ച പുരോഗതിയും സുരക്ഷിതമായ പ്രസവത്തിനും പ്രസവശേഷമുള്ള ശിശുപരിപാലനത്തിനും മികച്ച നിലവാരം പ്രദാനം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:

Post a Comment