Friday, March 2, 2012

മാസ്‌റ്റര്‍ ഷെഫ്‌: രുചിയേറിയ പെപ്പര്‍ ചിക്കന്‍ തയ്യാറാക്കാം

E-mailPrintPDF

ഈ അവധി ദിവസം പാചകത്തില്‍ ഒരു പരീക്ഷണമായാലോ? കുരുമുളകിന്റെ സത്ത നിറഞ്ഞുനില്‍ക്കുന്ന പെപ്പര്‍ ചിക്കന്‍ തയ്യാറാക്കി നോക്കാം അല്ലേ... വിവിധതരത്തിലുള്ള ചിക്കന്‍ കറികളും ചിക്കന്‍ ഫ്രൈയുമൊക്കെ നമ്മള്‍ കഴിച്ചിട്ടുണ്ടെങ്കിലും പെപ്പര്‍ ചിക്കന്‌ രുചിയുടെ കാര്യത്തില്‍ പ്രത്യേകതകള്‍ ഏറെയാണ്‌. പെപ്പര്‍ ചിക്കന്‍ തയ്യാറാക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കാം...

ചേരുവകള്‍:

1. ചിക്കന്‍ (കഷണങ്ങളാക്കിയത്‌- അരക്കിലോ)

2. തൈര്‌ - രണ്ട്‌ വലിയ സ്‌പൂണ്‍

3. ഇഞ്ചി (ചതച്ചത്‌) - ഒരു കഷണം

4. വെളുത്തുള്ളി (ചതച്ചത്‌) - നാല്‌ അല്ലി)

5. മല്ലിപ്പൊടി - 3 ടേബിള്‍ സ്‌പൂണ്‍

6. കുരുമുളകുപൊടി - 4 ടീസ്‌പൂണ്‍

7. എണ്ണ - അരക്കപ്പ്‌

8. ചുവന്നുള്ളി (മുറിച്ചത്‌) 12 എണ്ണം)

9. കറിവേപ്പില - 2 തണ്ട്‌

10. സോയാസോസ്‌ - 2 ടീസ്‌പൂണ്‍

11. ടൊമാറ്റോ സോസ്‌ - 2 ടീസ്‌പൂണ്‍

12. കുരുമുളക്‌ (തരുതരുപ്പായി പൊടിച്ചത്‌) - ഒരു ടേബിള്‍സ്‌പൂണ്‍

13. മല്ലിയില ( അരിഞ്ഞത്‌) - കുറച്ച്‌

14. ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം

കഷണങ്ങളാക്കിയ ചിക്കന്‍ ചൂടുവെള്ളത്തിലും പച്ചവെള്ളത്തിലും നല്ലതുപോലെ കഴുകിയെടുക്കുക. തൈര്‌, ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ കുഴച്ച്‌ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്‌ക്കുക. ഇത്‌ അല്‍പം വെള്ളം ചേര്‍ത്ത്‌ വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ എണ്ണയൊഴിച്ച്‌ ചൂടായാല്‍ ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത്‌ മൂത്തുവരുമ്പോള്‍ തരുതരുപ്പായി പൊടിച്ച കുരുമുളക്‌ പൊടിയും ചേര്‍ക്കുക. സോയാ സോസും ടൊമാറ്റോ സോസും ചിക്കനും ചേര്‍ത്ത്‌ നന്നായി വഴറ്റിയെടുക്കുക. മല്ലിയില തൂകി ഇറക്കിവയ്‌ക്കുക. ഇപ്പോള്‍ രുചികരമായ പെപ്പര്‍ ചിക്കന്‍ തയ്യാറായിട്ടുണ്ട്‌. ചൂടോടെ ഉപയോഗിക്കുന്നതാണ്‌ ഉത്തമം.

No comments:

Post a Comment