Friday, March 2, 2012

സാംസങ്ങ്‌ ഗ്യാലക്‌സി നോട്ട്‌ ഇനി ടാബ്‌ലറ്റ്‌ രൂപത്തിലും


E-mailPrintPDF

വിപണിയിലുള്ള പ്രശസ്‌ത സ്‌മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി നോട്ടിന്‌ ഇനി ടാബ്‌ലറ്റ്‌ വകഭേദം. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ്‌ കോണ്‍ഗ്രസിലാണ്‌ സാംസങ്ങ്‌ പുതിയ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ പുറത്തിറക്കിയത്‌ 1.4 ജിഗാഹെര്‍ട്‌സ്‌ ഡ്യൂവല്‍കോര്‍ പ്രോസസര്‍, 10.1 ഇഞ്ച്‌ ടച്ച്‌സ്‌ക്രീന്‍, ഒരു ജിബി റാം, ആന്‍ഡ്രോയ്‌ഡ്‌ 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, ടച്ച്‌വിസ്‌ യൂസര്‍ ഇന്റര്‍ഫേസ്‌, മൂന്ന്‌ എം പി ക്യാമറ, വീഡിയോ ചാറ്റിംഗിനായി രണ്ട്‌ എംപി ഫ്രണ്ട്‌ ക്യാമറ തുടങ്ങിയവയാണ്‌ അടിസ്ഥാന സവിശേഷതകള്‍.

കണക്‌ടിവിറ്റി ഓപ്‌ഷനുകളായി എച്ച്‌എസ്‌പിഎ, ബ്‌ളൂടൂത്ത്‌ 3.0, വൈ-ഫൈ, ജിപിഎസ്‌, യുഎസ്‌ബി എന്നിവയുമുണ്ട്‌. സ്‌മാര്‍ട്ട്‌ പേനയും ഈ ടാബ്‌ലറ്റിനൊപ്പം ലഭ്യമാണ്‌. എന്നല്‍ ഇതിന്റെ വില, വിപണിയിലെത്തുന്ന ദിവസം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2011ലാണ്‌ സാംസങ്ങ്‌ ഗ്യാലക്‌സി നോട്ട്‌ എന്ന സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്‌. ഇത്‌ പരിഷ്‌ക്കരിച്ചാണ്‌ 10.1 ഇഞ്ച്‌ ടാബ്‌ലറ്റായി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്‌ .

No comments:

Post a Comment