Tuesday, December 26, 2017

sorry for a long absence .......... Now am telling a new thing about a place I visited recently . It is in India  place named Kappil beach near Varkala in Kerala . Here there is a water adventure sports club named Swim adventure water sports .u can see in Face Book  also . Good atmosphere hospitality  calm and quite place Food and much more There is a lot of fun for Youth and family. The place is very exiting and beautiful.I can say where the lake kisses the sea is real,

                                                     

                   visit in Face book and site            www.swimadventurewatersports.com

Wednesday, September 17, 2014

സൂപ്പര്‍ കാറുകളുടെ അങ്കച്ചേകവന്‍മാര്‍

                             സൂപ്പര്‍ കാറുകളുടെ അങ്കച്ചേകവന്‍മാര്‍



ഔഡി, ബി.എം.ഡബ്ല്യു., മെര്‍സഡിസ്-ബെന്‍സ്. ഹിറ്റ്‌ലറുടെ നാട്ടില്‍ പിറന്ന ഈ മൂന്ന് വാഹനക്കമ്പനികളും തമ്മിലുളള കുടിപ്പക ലോകപ്രശസ്തമാണ്. മറ്റ് രണ്ടുപേരെയും വെട്ടി ഒന്നാമതെത്തുക എന്നതാണ് ഓരോരുത്തരുടെയും ജീവിതാഭിലാഷം. ഇന്ത്യയടക്കമുളള എല്ലാ വാഹനവിപണികളിലും ആഡംബരകാര്‍ ശ്രേണിയില്‍ പരസ്പരം പട വെട്ടിക്കൊണ്ടിരിക്കുന്നതും ഈ മൂന്ന് ജര്‍മന്‍ കമ്പനികള്‍ തന്നെ. ഹോണ്ടയും ടൊയോട്ടൊയും ഹ്യുണ്ടായിയും മാരുതിയും പോലെയുളള നിരവധി കമ്പനികള്‍ ലക്ഷ്വറികാറുകള്‍ ഇറക്കുന്നുണ്ടെങ്കിലും കോടീശ്വരന്‍മാരുടെ വീട്ടുമുറ്റത്ത് മുമ്പേ പറഞ്ഞ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്നായിരിക്കും.

സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ മാത്രമല്ല പില്‍ക്കാലത്ത് സ്വന്തമാക്കിയ ഉപകമ്പനികളുടെ പേരില്‍ ഇറക്കുന്ന സ്‌പെഷല്‍ സീരീസ് കാറുകളുടെ വില്പനയിലും ഈ മൂന്ന് കമ്പനികള്‍ കൊടിയ മത്സരത്തിലാണ്.

'ആര്‍.എസ്.' എന്ന പേരില്‍ ഔഡി കാറുകളിറക്കുമ്പോള്‍ 'എം' എന്ന പേരില്‍ ബി.എം.ഡബ്ല്യുവും 'എം.എം.ജി.' എന്ന ബ്രാന്‍ഡ് നാമത്തില്‍ മെര്‍സഡിസ് ബെന്‍സും സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ വില്‍ക്കുന്നു. മാതൃകമ്പനിയുടെ മോഡലുകളേക്കാള്‍ കരുത്തും വേഗവും സാങ്കേതികമികവുമുള്ള ഈ കാറുകള്‍ വാങ്ങാനും വാഹനപ്രേമികള്‍ ധാരാളം. ബ്രാന്‍ഡ്‌പേര് മാറുമെങ്കിലും ഒറിജിനല്‍ കാറിന്റെ അതേ വില തന്നെ കൊടുക്കണം ഇവയ്ക്കും. പരസ്യങ്ങള്‍ക്കും മറ്റ് മാര്‍ക്കറ്റിങ് ചെലവുകള്‍ക്കും അത്ര പണം മുടക്കേണ്ടിവരാത്തതുകൊണ്ട് ഈ കാറുകളുടെ വില്പനയിലൂടെ നല്ല ലാഭവും കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്. വമ്പന്‍കാറുകള്‍ക്ക് വേണ്ടി വിപണിയില്‍ കാര്യമായി അങ്കം വെട്ടുന്നത് ഈ സ്‌പെഷല്‍ എഡിഷന്‍ ചേകവന്‍മാരാണിപ്പോള്‍.

2013ല്‍ മാത്രം 70,000 ആര്‍.എസ്., എം., എ.എം.ജി. കാറുകള്‍ വിറ്റുപോയി. ഓരോ വര്‍ഷം കൂടുന്തോറും ഈ സബ് ബ്രാന്‍ഡുകളുടെ വില്പന വര്‍ധിച്ചുവരുന്നു. എല്ലാവര്‍ക്കും വേണ്ടിയിറക്കുന്നതല്ല ഈ മോഡലുകള്‍. ഒറിജിനല്‍ കമ്പനിയോട് അന്ധമായ ആരാധനയുള്ളവരേ കൂടുതല്‍ പണം മുടക്കി ഈ സബ് ബ്രാന്‍ഡ് സ്വന്തമാക്കുകയുള്ളൂ. തികഞ്ഞൊരു ഔഡി ഭ്രാന്തന്‍/ഭ്രാന്തി മാത്രമേ ആര്‍.എസ്. മോഡല്‍ വാങ്ങൂ എന്നര്‍ഥം. ഔഡിയുടെ റെഗുലര്‍ മോഡല്‍ റേഞ്ചായ 'എസി'നേക്കാള്‍ സാങ്കേതികമികവും എഞ്ചിന്‍കരുത്തും കൂടിയ കാറാണ് ആര്‍.എസ്. 'റെന്‍ സ്‌പോര്‍ട്ട്' എന്ന ജര്‍മന്‍ പദത്തിന്റെ ചുരുക്കമാണ് ആര്‍.എസ്. കാറോട്ട മത്സരം എന്നാണീ വാക്കിനര്‍ഥം. ഔഡിയുടെ ഉപകമ്പനിയായ ക്വട്ട്രോയ്ക്കാണ് ആര്‍.എസിന്റെ നിര്‍മാണച്ചുമതല. ഔഡിയുടെ സാങ്കേതികവിഭാഗം രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ സംവിധാനങ്ങളെല്ലാം ആദ്യം നടപ്പിലാക്കുക ആര്‍.എസിലാണ്. അതിനുശേഷമേ ഔഡിയുടെ സാധാരണ മോഡലുകളിലേക്ക് ഇതെത്തൂ. അതുകൊണ്ടുതന്നെ ഔഡി മോഡലുകളില്‍ വച്ച് ഏറ്റവും വിലക്കൂടുതലും ആര്‍.എസ്. മോഡലുകള്‍ക്ക് തന്നെ. തിരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ ഒന്നോ രണ്ടോ ആര്‍.എസ്. മോഡലുകള്‍ മാത്രമേ ഔഡി വില്പനയ്‌ക്കെത്തിക്കാറുള്ളൂ. ആകെ 9 ആര്‍.എസ്. മോഡലുകള്‍ മാത്രമേ ഇതുവരെ ഇറങ്ങിയിട്ടുള്ളൂ. എല്ലാവരും വാങ്ങി കാറിന്റെ വില കളയുമോയെന്ന് പേടിച്ചാണിത്. ഇന്ത്യന്‍ വിപണിയില്‍ തന്നെ 12 ഔഡി മോഡലുകള്‍ വില്പനയ്ക്കുണ്ട്. അതില്‍ രണ്ടെണ്ണം മാത്രമാണ് ആര്‍.എസ്. വെര്‍ഷന്‍. യൂറോപ്പിലാണ് ആര്‍.എസ്. മോഡലുകള്‍ കാര്യമായി വിറ്റുപോകുന്നത്. ചൈനയിലും അമേരിക്കയിലുമൊക്കെ നാല് വര്‍ഷം മുമ്പ് മാത്രമാണ് ഇവയെത്തിയത്.

എം എന്ന പേരിലാണ് ബി.എം.ഡബ്ല്യു. സ്‌പ്യെഷല്‍ എഡിഷന്‍ കാറുകളിറക്കുന്നത്. 'മോട്ടോര്‍സ്‌പോര്‍ട്ട്' എന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ് എം എന്ന അക്ഷരം. ആദ്യമൊക്കെ 'എം' എന്ന പേരില്‍ റേസിങ് കാറുകള്‍ മാത്രമേ ബിമ്മര്‍ പുറത്തിറക്കിയിരുന്നുള്ളൂ. 1978 മുതല്‍ ഇതേപേരില്‍ പാസഞ്ചര്‍ കാറുകളും ഇറക്കിത്തുടങ്ങി. കഴിഞ്ഞ പത്തുവര്‍ഷമായി കനം തീരെക്കുറച്ച അള്‍ട്രാലൈറ്റ് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് 'എം' കാറുകളുടെ ബോഡി നിര്‍മിക്കുന്നത്. കാഴ്ചയിലും കരുത്തിലും റേസിങ് കാറുകളോട് കിടപിടിക്കുന്ന എം മോഡലുകളിലൊന്ന് സ്വന്തമാക്കുക എന്നത് എല്ലാ ബിമ്മര്‍ ആരാധകരുടെയും സ്വപ്‌നം തന്നെ. 'ഉല്ലാസഭരിതമായ ഒരു ബ്രാന്‍ഡാണ് ബി.എം.ഡബ്ല്യു. എം ആകട്ടെ ആ ഉല്ലാസത്തിന്റെ അങ്ങേയറ്റവും'- ബി.എം.ഡബ്ല്യു. എം. പ്രസിഡന്റ് ഫ്രെഡറിക് നിഷ്‌കെ പറയുന്നു. ബി.എം.ഡബ്ല്യുവിന്റെ അതിവിശിഷ്ടരായ ആരാധകര്‍ക്കുളളതാണ് ഈ കാറുകള്‍'-നിഷ്‌കെയുടെ വാക്കുകള്‍.

ഇതുവരെയായി 13 ബി.എം.ഡബ്ല്യു. എം. മോഡലുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതില്‍ എം 5 സെഡാന്‍, എം 6 ഗ്രാന്‍ കൂപ്പെ എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്.

സ്വീഡിഷ് കമ്പനിയായ എ.എം.ജിയെ 2005ലാണ് മെര്‍സഡിസ് ബെന്‍സ് പൂര്‍ണമായി ഏറ്റെടുത്തത്. അന്നുതൊട്ട് എ.എം.ജി. എന്ന പേരില്‍ പ്രീമിയം സെഗ്‌മെന്റ് കാറുകള്‍ ബെന്‍സ് വിപണിയിലിറക്കുന്നുണ്ട്. മെര്‍സിഡസ് ബെന്‍സിന്റെ മൊത്തവില്പനയില്‍ നിലവില്‍ രണ്ടുശതമാനം മാത്രമേ എ.എം.ജിയുടെ സംഭാവനയുള്ളൂ. എന്നാല്‍ വരും വര്‍ഷങ്ങളില്‍ അത് കാര്യമായി വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ്. 2017ല്‍ എ.എം.ജി. കാറുകളുടെ വാര്‍ഷികവില്പന 30,000 ആക്കണമെന്നതാണ് ബെന്‍സിന്റെ ലക്ഷ്യം. നിലവില്‍ 23 മോഡലുകളാണ് എ.എം.ജി.യ്്്ക്കുള്ളത്. അത് മുപ്പതാക്കാനും തീരുമാനമായിട്ടുണ്ട്. ഇ 63, സി.എല്‍.എ. 45 എന്നീ എ.എം.ജി. മോഡലുകള്‍ മെര്‍സിഡന്‍സ് ബെന്‍സ് ഇന്ത്യയിലും അവതരിപ്പിച്ചുകഴിഞ്ഞു.

ബെന്‍സില്ലാതെ മെഴ്‌സിഡീസ്‌

                                    ബെന്‍സില്ലാതെ മെഴ്‌സിഡീസ്‌






'എന്‍ വഴി തനി വഴി' എന്ന പഞ്ച് ഡയലോഗ് രജനീകാന്ത് പേശിയത് 'പടയപ്പ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലായിരുന്നു. അതുപോലൊരു ഡയലോഗ് അടിക്കുകയാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ഇപ്പോള്‍. മെഴ്‌സിഡീസ് എന്ന് കേള്‍ക്കുമ്പോഴേ അതിനൊപ്പം ബെന്‍സ് എന്ന പേര് നമ്മുടെ മനസ് പൂരിപ്പിക്കുമെന്നുറപ്പ്. ഒന്നും രണ്ടുമല്ല 88 വര്‍ഷമായി മെഴ്‌സിഡീസ്, ബെന്‍സ് എന്നീ രണ്ടു കമ്പനികള്‍ കൂട്ടുകെട്ട് തുടങ്ങിയിട്ട്. സമ്പത്തിന്റെയും പ്രൗഡിയുടെയും പ്രതീകമായി മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ മാറിയിട്ടും അത്രത്തന്നെ കാലമായി.

ഇപ്പോഴിതാ ബെന്‍സിനെ ഒഴിവാക്കി മറ്റൊരു ബ്രാന്‍ഡ് പേരിനെ പുണരാനൊരുങ്ങുകയാണ് മെഴ്‌സിഡീസ്. മെര്‍ക്കിന്റെ ഏറ്റവും പുതിയ കാര്‍ മോഡലിന്റെ പേര് മെഴ്‌സിഡീസ്്-എ.എം.ജി. ജി.ടി എന്നാകുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ എ.എം.ജി. കമ്പനിയുമായി ചേര്‍ന്നിറക്കുന്ന കാറാണിത്. എ.എം.ജി. എന്നത് മെഴ്‌സിഡീസ്് ബെന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുളള സ്ഥാപനം തന്നെയാണ്. 1999ലാണ് മെഴ്‌സിഡീസ്-ബെന്‍സ് എ.എം.ജിയെ ഏറ്റെടുത്തത്. പിന്നീടിറങ്ങുന്ന എ.എം.ജി. കാറുകളുടെയെല്ലാം പേര് മെഴ്‌സിഡീസ് ബെന്‍സ്-എ.എം.ജി. എന്നായിരുന്നു. ഇപ്പോഴിതാ മൂവര്‍ സഖ്യത്തില്‍ നിന്ന് ബെന്‍സ് പുറത്താകുകയാണ്. ഇനി മെഴ്‌സിഡീസും എ.എം.ജിയും മാത്രം. എന്നു കരുതി ഇനി മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ ഇറങ്ങില്ലെന്ന് കരുതരുത്. പഴയതുപോലെ തന്നെ അത്തരം കാറുകളിറങ്ങും. എന്നാല്‍ എം.ജി.യുമായി ചേര്‍ന്ന് മെഴ്‌സിഡീസ്് മാത്രമേ കാറുകള്‍ നിരത്തിലെത്തിക്കൂ എന്നര്‍ഥം. ബെന്‍സിനെ സഖ്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത് എന്ന കാര്യം മെഴ്‌സിഡീസിന് മാത്രമേ അറിയൂ.



മെഴ്‌സിഡീസ് എന്ന പേരില്‍ ലോകത്താദ്യമിറങ്ങിയത് ഒരു റേസിങ് കാറായിരുന്നു. എ.എം.ജിയുമായി ചേര്‍ന്ന് മെഴ്‌സിഡീസ് ആദ്യമിറക്കുന്ന ജി.ടി. എന്ന കാറും റേസിങ് വാഹനം തന്നെ. 4.0 ലിറ്റര്‍ വി8 ബിടര്‍ബോ എഞ്ചിനാണ് ഈ ടുസീറ്റര്‍ കാറിന്റെ കരുത്ത്. 'ഒരാള്‍ ഒരു എഞ്ചിന്‍' എന്ന തത്ത്വമനുസരിച്ച് പൂര്‍ണമായും കൈ കൊണ്ട് സംയോജിപ്പിക്കുന്ന എഞ്ചിനാണിത്. നിര്‍മിച്ചയാളുടെ കൈയ്യൊപ്പും എഞ്ചിന് മേലുണ്ടാകും. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.7 സെക്കന്‍ഡ് മാത്രം വേണ്ട കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 310 കിലോമീറ്ററാണ്. റോഡില്‍ കുഴികളും ട്രാഫിക് കുരുക്കുകളുമൊന്നുമില്ലെങ്കില്‍ ഈ കാറില്‍ ഒരു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് നിന്ന് ആലപ്പുഴയിലെത്താം എന്നര്‍ഥം!.



ലൈറ്റ് വെയിറ്റ് അലൂമിനിയം കൊണ്ട് നിര്‍മിച്ചതിനാല്‍ ഭാരം തീരെ കുറവാണീ കാറിന്. സെവന്‍ സ്പീഡ് ക്ലച്ച് ട്രാന്‍സ്മിഷന്‍, ഡ്രൈസമ്പ് ലൂബ്രിക്കേഷന്‍, ഇലക്‌ട്രോണിക് റിയര്‍ ആക്‌സില്‍ ലോക്കിങ് തുടങ്ങി സാങ്കേതികമികവുകള്‍ ഏറെ അവകാശപ്പെടാനുണ്ട് മെഴ്‌സിഡീസ്-എ.എം.ജി. ജി.ടിക്ക്. കാഴ്ചയില്‍ ചെറുവിമാനങ്ങളോട് സാദൃശ്യമുള്ള 'എവിയേഷന്‍ ഡിസൈന്‍' തീമിലാണ് കാറിന്റെ രൂപകല്പന.
ഔഡിയുടെ ആര്‍8, ബി.എം.ഡബ്ല്യുവിന്റെ ഐ8, പോര്‍ഷെയുടെ 911 കൂപ്പെ തുടങ്ങിയ സ്‌പോര്‍ട് കാറുകളോടായിരിക്കും ഈ കാറിന് വില്പനയില്‍ മത്സരിക്കേിവരിക. മാര്‍ച്ചില്‍ യൂറോപ്യന്‍ വിപണിയിലും ഏപ്രിലില്‍ യു.എസ്. വിപണിയിലുമെത്തുന്ന മെര്‍സിഡസ്-എ.എം.ജി. ജി.ടിക്ക് 134,350 യൂറോയാണ് (10,558,021 രൂപ) വില. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ കാര്‍ എന്ന് വില്പനയ്‌ക്കെത്തുമെന്ന കാര്യത്തില്‍ വ്യക്തതതയില്ല.

Monday, September 15, 2014

ഗൂഗിളിന്റെ 'ആന്‍ഡ്രോയ്ഡ് വണ്‍' ഫോണ്‍ സപ്തം.15 ന് എത്തിയേക്കും


ഗൂഗിളിന്റെ 100 ഡോളറില്‍ (6000 രൂപ) താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ 'ആന്‍ഡ്രോയ്ഡ് വണ്‍' ഉടനെ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.

സപ്തംബര്‍ 15 ന് പുതിയ ഒരു ഗാഡ്ജറ്റിന്റെ പ്രഖ്യാപനത്തിനായി ഗൂഗിള്‍ സംഘടിപ്പിക്കുന്ന ചടങ്ങാണ് 'ആന്‍േഡ്രായ്ഡ് വണ്‍' ഇന്ത്യന്‍ വിപണിയില്‍ ലോഞ്ചു ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ കാരണമായത്. ജൂണ്‍ 26 നാണ് ഈ ഫോണിന്റെ വിവരം ഗൂഗിള്‍ പ്രഖ്യാപിച്ചത്.

സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായ സാഹചര്യത്തില്‍ അടുത്ത 100 കോടി ജനങ്ങളിലേക്ക് ഇവ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ 'ആന്‍േഡ്രായ്ഡ് വണ്‍' പ്രഖ്യാപിച്ചിരുന്നത്. ഈ ലക്ഷ്യത്തിനാണ് എന്‍ട്രി ലെവല്‍ ഫോണുകളിലേക്ക് ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആഗോള വ്യാപകമായി കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് വണ്‍ എത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയാകും ആന്‍ഡ്രോയ്ഡ് വണ്‍ ആദ്യമെത്തുന്ന വിപണി. ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ഫോണ്‍ വിപണി എന്ന ഖ്യാതിയാണ് ആന്‍ഡ്രോയ്ഡ് വണ്ണിനായി ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് എന്നീ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നാകും ഗൂഗിള്‍ തങ്ങളുടെ പുതിയ ഉദ്യമം നടപ്പിലാക്കുക.

ഗൂഗിള്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ഫോണിന് 4.5 ഇഞ്ച് ഡിസ്‌പ്ലേയാകും ഉണ്ടാവുക. ഡ്യുവല്‍ സിം സംവിധാനവും ഫോണിലുണ്ടാകും. റിമൂവബിള്‍ എസ്ഡി കാര്‍ഡുമായെത്തുന്ന ഫോണിന് 100 ഡോളറില്‍ താഴെയാകും വില.

ഗൂഗിള്‍ വണ്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുത്തതാകും. സ്‌പൈസ്, ഇന്റല്‍ കമ്പനികളുമായി ചേര്‍ന്ന് ഫയര്‍ഫോക്‌സും ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ നിരക്കിലുള്ള ഫോണുകള്‍ എത്തിച്ചിട്ടുണ്ട്. ചൈനയുടെ ലെനോവോ, ഓപ്പോ, ഷവോമി തുടങ്ങിയ കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരം ഉയര്‍ത്തുകയാണ്.

പുതിയ മോട്ടോ ജിയും മോട്ടോ എക്‌സും എത്തി

പുതിയ മോട്ടോ ജി


ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ 'മോട്ടോ ജി'യുടെ പരിഷ്‌ക്കരിച്ച പതിപ്പ് മോട്ടറോള അവതരിപ്പിച്ചു. ഒപ്പം കമ്പനിയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആയ 'മോട്ടോ എക്‌സി'ന്റെ പുതിയ പതിപ്പും എത്തി. വലിപ്പത്തിലും ഫീച്ചറുകളിലും കൂടുതല്‍ മികവോടെയാണ് ഇരുഫോണുകളുടെയും പുതിയ പതിപ്പുകള്‍ എത്തുന്നത്.

ഇന്ത്യയില്‍ മോട്ടോ ജി ( Motorola Moto G ) ഇന്ന് രാത്രി മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫ് ളിപ്കാര്‍ട്ട് വഴി വാങ്ങാം. മോട്ടോ എക്‌സ് ( Motorola Moto X ) ഡല്‍ഹിയിലാണ് അവതരിപ്പിച്ചത്. ഈ മാസംതന്നെ അത് ഫ് ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും.

പുതിയ മോട്ടോ ജി

ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള അഞ്ചിഞ്ച് ഹൈഡഫിനിഷന്‍ ഡിസ്‌പ്ലെയാണ് പരിഷ്‌ക്കരിച്ച മോട്ടോ ജിയുടേത് (നാലരയിഞ്ച് ഡിസ്‌പ്ലെയായിരുന്നു പഴയ മോട്ടോ ജിയുടേത്). പഴയ മോട്ടോ ജിയില്‍ മുഖ്യക്യാമറ 5എംപി ആയിരുന്നെങ്കില്‍, പരിഷ്‌ക്കരിച്ച പതിപ്പില്‍ അത് 8എംപിയാണ്. മുന്‍ക്യാമറയിലും മാറ്റമുണ്ട്. 1.3എംപിയില്‍നിന്ന് 2എംപി ആയിരിക്കുന്നു.

8 ജിബി, 16 ജിബി എന്നിങ്ങനെ സ്റ്റോറേജുള്ള രണ്ട് മോഡലുകളായാണ് പുതിയ മോട്ടോ ജിയും എത്തുന്നത്. ആവശ്യമെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.

16 ജിബി മോഡലിന് 12,999 രൂപയാണ് വില. പഴയ മോട്ടോ ജിയെ അപേക്ഷിച്ച് വില കുറവ്. മുമ്പത്തെ മോട്ടോ ജി 16 ജിബി മോഡലിന് 13,999 രൂപയായിരുന്നു ഇന്ത്യയില്‍ വില. പുതിയ മോട്ടോ ജി വില്‍പ്പനയ്‌ക്കെത്തുന്നത് പ്രമാണിച്ച്, ആദ്യ മോട്ടോ ജി മോഡലുകളുടെ വില അടുത്തയിടെ 2000 രൂപ വീതം മോട്ടറോള കുറച്ചിരുന്നു.

ഫോണില്‍ വെള്ളം തെറിച്ചാല്‍ വലിയ പ്രശ്‌നമുണ്ടാകാതിരിക്കാനായി വാട്ടര്‍-റെസിസ്റ്റന്റ് കോട്ടിങോടെയാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍, സോണി എക്‌സ്പീരിയ സെഡ്2 പോലെ വെള്ളത്തില്‍ മുക്കാന്‍ കഴിയുന്ന വാട്ടര്‍-പ്രൂഫ് അല്ല മോട്ടോ ജി.

പുതിയ മോട്ടോ ജി


ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ മോട്ടോ ജി ഓടുന്നത്. ആന്‍ഡ്രോയ്ഡ് എല്‍ അപ്‌ഡേറ്റ് മോട്ടറോള ഉറപ്പുനല്‍കുന്നുണ്ട്.

പ്രൊസസറിന്റെ കാര്യത്തിലാണ് പുതിയ മോട്ടോ ജി തെല്ലും മുന്നോട്ട് പോകാത്തത്. പഴയ മോഡലിലുള്ള 1.2 ജിഎച്ച്‌സെഡ് ക്വാഡ്-കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 400 പ്രൊസസര്‍ തന്നെയാണ് പുതിയ ഫോണിലുമുള്ളത്. റാമിലും വ്യത്യാസമില്ല; 1ജിബി മാത്രം. ബാറ്ററിയുടെ കാര്യവും അങ്ങനെ തന്നെ; പഴയതിലുള്ള 2070 എംഎഎച്ച് ബാറ്ററി തന്നെ പുതിയതിലും നിലനിര്‍ത്തിയിരിക്കുന്നു.

പക്ഷേ, ഒട്ടേറെ പുതിയ സവിശേഷതകളും ഫീച്ചറുകളും പുതിയ മോട്ടോ ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്‍ട്ടിന്‍ ഡിജിറ്റല്‍ ടിവി ട്യൂണര്‍ ആണ് അതിലൊന്ന്. ടിവി പരിപാടികള്‍ കാണാനുള്ള ആപ് മറ്റൊന്ന്. പ്രോഗ്രാം കാണുമ്പോള്‍തന്നെ ഫോണിലത് റിക്കോര്‍ഡ് ചെയ്യാനും കഴിയും.

ഉപയോക്താവ് എവിടെയാണെന്ന് മനസിലാക്കി അതിനനുസരിച്ച് സര്‍വീസുകള്‍ നല്‍കാന്‍ ശേഷിയുള്ള 'മോട്ടോ അസിസ്റ്റ്' ( Moto Assits ) സര്‍വീസും മോട്ടോ ജിയുടെ പുതിയ പതിപ്പിലുണ്ട്. മാത്രമല്ല, സെല്‍ഫികളെടുക്കുക, സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബ്ദനിര്‍ദേശത്തിലൂടെ നിര്‍വഹിക്കാന്‍ സഹായിക്കുന്ന 'മോട്ടോ വോയ്‌സും' ( Moto Voice ) ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ കൂടാതെ, ഫ്രാന്‍സ്, ബ്രിട്ടന്‍, ബ്രസീല്‍, സ്‌പെയ്ന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് പുതിയ മോട്ടോ ജി ആദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്.

പുതിയ മോട്ടോ എക്‌സ്

ആദ്യ മോട്ടോ എക്‌സ് അവതരിപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് മോട്ടറോള വിപണിയിലെത്തിക്കുന്നത്. മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കിയ ശേഷം കമ്പനിയിറക്കിയ ആദ്യ ഫോണായിരുന്നു മോട്ടോ എക്‌സ്.

പുതിയ മോട്ടോ എക്‌സ്‌


അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഈ മാസം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെങ്കിലും, ഫോണിന്റെ വില എന്താകുമെന്ന് മോട്ടറോള ഒരു സൂചനയും നല്‍കിയിട്ടില്ല.

4.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ആദ്യ മോട്ടോ എക്‌സില്‍ ഉണ്ടായിരുന്നതെങ്കില്‍, ഫുള്‍ എച്ച്ഡി റിസല്യൂഷനുള്ള 5.2 ഇഞ്ച് ഡിസ്‌പ്ലെയുമായാണ് പുതിയ ഫോണിന്റെ വരവ്. പോറലേല്‍ക്കാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്.

16 ജിബി, 32 ജിബി സ്‌റ്റോറേജുള്ള രണ്ട് മോഡലുകളില്‍ മോട്ടോ എക്‌സ് ലഭിക്കും. ഊര്‍ജം പകരാന്‍ 2300 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

മോട്ടോ എക്‌സിന്റെ ആദ്യ മോഡലില്‍ മുഖ്യക്യാമറ 10എംപി ആയിരുന്നെങ്കില്‍, പുതിയ വേര്‍ഷനില്‍ അത് 13എംപിയാണ്. പുതിയ ഫോണില്‍ 2എംപി മുന്‍ക്യാമറയുമുണ്ട്. മോട്ടോ ജിയിലേത് പോലെ വാട്ടര്‍-റെസിസ്റ്റന്റ് കോട്ടിങ് ഇതിലുമുണ്ട്.

2.5 ജിഎച്ച്‌സെഡ് പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. 2 ജിബി റാമും ഉണ്ട്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോം കൂടിയാകുമ്പോള്‍ മിന്നല്‍വേഗമുള്ളതാകും ഫോണ്‍ എന്നുറപ്പ്. ആന്‍ഡ്രോയ്ഡ് എല്‍ എത്തിയാലുടന്‍ ഫോണ്‍ അതിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് മോട്ടറോള വാഗ്ദാനം ചെയ്യുന്നു.

ടച്ച് ചെയ്യാതെ ഫോണില്‍ കാര്യങ്ങള്‍ ചെയ്യാന്‍ 'മോട്ടോ വോയ്‌സ്' ആപ്ലിക്കേഷനുണ്ട്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടച്ച്‌ലെസ്സ് കണ്‍ട്രോള്‍ മതി.


Wednesday, April 30, 2014




ബെയ്ദു ഐ
 

ചൈനക്കാർ അങ്ങനെയാണ്  എന്തിലും  അവരുടെ  കൈയൊപ്പ് വേണമെന്ന നിർബന്ധമുള്ളവരാണ്. ഒറ്റക്കണ്ണിലൂടെ  സൈബർ ലോകത്തിന്റെ അനന്തസാദ്ധ്യതകളിലേയ്ക്ക് വാതായനം തുറക്കാൻ ഗൂഗിൾ ലോകത്തിന് സമ്മാനിച്ച ഗൂഗിൾ ഗ്ലാസിന് ചൈനക്കാരുടെ മറുപടിയാണ്  ' ബെയ്ദു ഐ". ഗൂഗിൾ ഗ്ളാസിന്റെ എല്ലാ സവിശേഷതകളും  അതിനേക്കാൾ മികവുറ്റതായി ബെയ്ദുവിൽ ലഭ്യമാകുമെന്ന്   കമ്പനി അവകാശപ്പെടുന്നു. അണിയറയിൽ  ഒരുങ്ങുന്ന ബെയ്ദു ഐ   ഗൂഗിൾ ഗ്ലാസ്  പോലെ തന്നെ   ധരിക്കാവുന്ന മായകണ്ണടയാണ്.    മറ്റൊരു പ്രത്യേകത  ഗൂഗിൾ ഗ്ലാസിനെ  ഇന്റർനെറ്റുമായി  ബന്ധിപ്പിക്കുന്നത്  വൈഫൈ, സ്മാർട്ട് ഫോണിലെ  ബ്ലൂടൂത്ത് എന്നിവ വഴിയാണെങ്കിൽ   ബെയ്ദു ഐയിൽ ഇതിന് പ്രത്യേക സംവിധാനമുണ്ടാകും.  അത് എന്താണെന്ന്  കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒരു പക്ഷേ  മൊബൈൽ തന്നെയോ അല്ലെങ്കിൽ മറ്റെതെങ്കിലും പുതിയ ഉപകരണമോ ആകാം.  ഗൂഗിൾ ഗ്ലാസിനെക്കാൾ കുറഞ്ഞ വിലയ്ക്കായിരിക്കും ബെയ്ദു ഐ  വിപണിയിലെത്തുക.  ഏപ്രിൽ 15ന്   അമേരിക്കയിൽ കമ്പനി വിപണിയിലിറക്കിയ  ഗൂഗിൾ ഗ്ലാസിന്  90,000 രൂപയായിരുന്നു  വില.
ചൈനയിലെ  പ്രധാന സെർച്ച് എൻജിനായ ബെയ്ദുവിന്റെ സൈബർലോകത്തെ പുത്തൻ കാൽവയ്പ്പാണ് ഈ മായക്കണ്ണട. ചൈനീസ് ഭാഷയിൽ തന്നെ   വിവരങ്ങൾ നിമിഷനേരം കൊണ്ട്  സെർച്ച് ചെയ്യാനും, സുഹൃത്തുകളുമായി സംസാരിക്കാനും ശബ്ദം റെക്കാഡ് ചെയ്യാനും ചിത്രങ്ങളെടുക്കാനും സാധിക്കും.  ഗൂഗിൾ ഗ്ലാസിലെ പോലെ  വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ടച്ച് പാഡാണ്. അതിൽ വിരൽ  ചലിപ്പിച്ച്  പ്രവർത്തനം നിയന്ത്രിക്കാം. അതെല്ലെങ്കിൽ ശബ്ദനിർദേശങ്ങൾ  മനസിലാക്കി അതിനനുസരിച്ച്  പ്രവർത്തിച്ചുകൊള്ളും.


ചൈനയുടെ സ്വന്തം ബെയ്ദു
ഗൂഗിളിനെ  പടിയടച്ച് പിണ്ടം വച്ച നാട്ടിൽ സെർച്ച് എൻജിനായി വിലസുന്നത് ബെയ്ദുവാണ്. ചൈനീസ് ഭാഷയിൽ ഏത് വിവരവും നിമിഷ നേരം കൊണ്ട് വിരൽത്തുമ്പിലെത്തിക്കാൻ ചൈനക്കാർ ആശ്രയിക്കുന്നത്  2000ൽ നിലവിൽ വന്ന ബെയ്ദുവിനെയാണ്. ഓഡിയോ, ഇമേജ് തുടങ്ങി  57  തരം ഫയലുകൾ അടങ്ങിയ  ബെയ്ദു ബൈക്ക്  ഗൂഗിളിനെ വെല്ലുന്ന സർവ്വ വിജ്ഞാന കോശമാണ്.  2012ൽ  അലക്സ ഇന്റർ നെറ്റ് റാങ്കിംഗിൽ ബെയ്ദു അഞ്ചാം സ്ഥാനത്തായിരുന്നു. 740 മില്ല്യൻ വെബ് പേജസ്, 80 മില്ല്യൻ ചിത്രങ്ങൾ, 10 മില്ല്യൻ ഫയൽസ് എന്നിവ ബെയ്ദുവിന്റെ നട്ടെല്ലാണ്.  ബെയ്ദുവിന്റെ കുറഞ്ഞ നിരക്കിലുള്ള സ്മാർട്ട് ഫോണായ ചാങ്ഹോംങ് എച്ച് 5018 ഇതിനകം  ചൈനീസ്  വിപണി കീഴടക്കി കഴിഞ്ഞു.

Sunday, January 12, 2014

VERY VERY SPECIAL CAR FROM B.M.W. READ AND COMMENT

ബി എം ഡബ്ല്യൂവിന്റെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ 




ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകളുടെ ലോകത്തേക്ക് ബി എം ഡബ്ല്യൂവും. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സി ഇ എസ്) യിലാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ പ്രദര്‍ശിപ്പിച്ചത്. 360ഡിഗ്രി റഡാര്‍ , അള്‍ട്രാസോണിക് സെന്‍സറുകള്‍ , കാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് കാര്‍ സ്വയം ഓടുന്നത്. 2 സീരീസ് കൂപെ, 6 സീരീസ് ഗ്രാന്‍ കൂപെ എന്നിവയാണ് ഡ്രൈവറില്ലാതെ ലാസ് വേഗാസിലെ റേസ് ട്രാക്കിലൂടെ ഓടിയത്.

ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ പലരും ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ജപ്പാനിലെ ടൊയോട്ട കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ ഇത്തരത്തിലുള്ളകാര്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷം സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ബോഷ് ഷോയില്‍ അവതരിപ്പിച്ചു.

മനുഷ്യര്‍ ഓടിക്കുന്ന കാറുകളെക്കാള്‍ അപകടം കുറഞ്ഞവയാവും സെന്‍സറുകളും സോഫ്റ്റ് വെയറുകളും നിയന്ത്രിക്കുന്ന ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ എന്നാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. നിശ്ചിത പാതയിലൂടെ ലെയ്ന്‍ മാറാതെ ഓടാന്‍ സഹായിക്കുന്ന സംവിധാനം മുതല്‍ വാഹനം സ്വയം പാര്‍ക്കുചെയ്യാന്‍ സഹായിക്കുന്ന സംവിധാനം വരെയുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യകള്‍ ഇപ്പോള്‍തന്നെ ആധുനിക കാറുകളിലുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്താനുള്ള ലൈസന്‍സ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഗൂഗുളിന്റെ ഡ്രൈവര്‍ വേണ്ടാത്ത 24 കാറുകള്‍ അഞ്ചുലക്ഷം മൈല്‍ അപകടമുണ്ടാക്കാതെ യാത്രചെയ്തുകഴിഞ്ഞു.

SOLAR CAR FROM FORD READ AND COMMENT




ഫോഡില്‍ നിന്ന് ഇതാ ഒരു പുത്തന്‍ സൗരോര്‍ജകാര്‍ . ലാസ് വേഗാസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ആണ് 'സി മാക്‌സ് സോളാര്‍ എനര്‍ജി കാര്‍' എന്ന പേരില്‍ ഇത് ആദ്യപ്രദര്‍ശനത്തിനെത്തുന്നത്. 

കാറിന്റെ മേല്‍ക്കൂരയില്‍ 1.5 ചതുരശ്രമീറ്റര്‍ വ്യാപ്തിയില്‍ സോളാര്‍ സെല്ലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 300 മുതല്‍ 350 വാട്ട് വരെ കപ്പാസിറ്റിയുള്ള സോളാര്‍ പാനലാണിത്. സൂര്യപ്രകാശത്തിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രത്യേകതരം ലെന്‍സുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 



ഒരിക്കല്‍ ബാറ്ററി ഫുള്‍ചാര്‍ജ് ആയാല്‍ ഈ കാര്‍ 997.79 കിലോമീറ്റര്‍ ഓടിക്കാം. എന്നാല്‍ ഇതില്‍ 33.79 കിലോമീറ്റര്‍ മാത്രമേ സൗരോര്‍ജം ഉപയോഗിച്ച് ഓടാന്‍ കഴിയൂ. (സൗരോര്‍ജത്തില്‍ ഓടുമ്പോള്‍ ഒരു തരത്തിലുമുള്ള വ്യത്യാസമോ പോരായ്മയോ അനുഭവപ്പെടില്ലെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത). ബാക്കി ചാര്‍ജ് ചെയ്യേണ്ടത് സാധാരണ വൈദ്യുതി ഉപയോഗിച്ചുതന്നെ. ഇതിനുള്ള ചാര്‍ജിങ് പോര്‍ട്ട് കാറില്‍ ഉണ്ട്. 



അപ്പോള്‍ ഇതൊരു ഇലക്ട്രിക് കാര്‍ അല്ലേ എന്ന ചോദ്യമുയരാം. അതിനുള്ള ഉത്തരം ഫോര്‍ഡിന്റെ വെഹിക്കിള്‍ ഇലക്ട്രിഫിക്കേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ മൈക്ക് ടിന്‍സ്‌ക്കെ ഭംഗ്യന്തരേണ സൂചിപ്പിച്ചിട്ടുണ്ട്. വാഹനരംഗത്ത് പുതുപരീക്ഷണങ്ങള്‍ നടത്തുന്നവരെന്ന നിലയ്ക്ക് മാലിന്യങ്ങള്‍ കുറഞ്ഞ കൂടുതല്‍ ശുദ്ധമായ ഒരു നാളേക്കുവേണ്ടിയുള്ള ശ്രമമാണിതെന്നാണ് മൈക്ക് പറഞ്ഞതിന്റെ ചുരുക്കം. ഇത്തരം ശ്രമങ്ങള്‍ പൊതുസംവാദത്തിലൂടെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മൈക്ക് പറയുന്നു. 

പ്രദര്‍ശനത്തിനെത്തിയെങ്കിലും സി മാക്‌സ് സോളാറിന്റെ വിലയോ മറ്റു വിശദാംശങ്ങളോ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Monday, November 18, 2013

വീടുകൾക്കുള്ളിൽ  വളർത്താൻ  പറ്റിയ  1 0  നായകൾ .(inner home dogs)


നമ്മുടെ വീടുകളില്‍ വളര്‍ത്താന്‍ പറ്റിയ പത്തു നായകളെ നമുക്ക് ഒന്ന് പരിചയപ്പെടാം. മിക്കവയും പാശ്ചാത്യന്‍ ഐറ്റം ആണെങ്കിലും മലയാളികളില്‍ പലരുടെ വീട്ടിലും ഇപ്പോള്‍ ഇത്തരം നായകളെ കാണാറുണ്ട്.
1. ഗോള്‍ഡന്‍ റിട്രീവര്‍
2. ലാബ്രഡോര്‍ റിട്രീവര്‍
3. ഐറിഷ് സെറ്റെര്‍
4. ബീഗല്‍
5. ഷിബ ഇനു
6.ഓസ്ട്രലിയന്‍ ഷെപ്പേര്‍ഡ്
7. പഗ്
8. ന്യൂ ഫൌണ്ട് ലാന്‍ഡ്‌
9. പൂഡ്ല്‍
10. കോള്ളീ

Thursday, November 14, 2013

Tuesday, August 6, 2013


ഒന്ന് വായിക്കു  ഒരുനിമിഷം  ചിന്തിക്കു .....നമ്മുടെ  രാജ്യം ...

ദാരിദ്ര്യം വെറും മാനസിക അവസ്ഥ: രാഹുല്‍ ഗാന്ധി

ദില്ലി: ദാരിദ്ര്യം എന്നത് വെറുമൊരു മാനസികാവസ്ഥ മാത്രമാണ് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ഭക്ഷണത്തിന്റെ ഇല്ലായ്മയല്ല ദാരിദ്ര്യം. പണത്തിന്റെയോ മറ്റ് സാധനങ്ങളുടെയോ അഭാവമല്ല അത്. ആതമവിശ്വാസം എന്നൊന്ന് ഉണ്ടെങ്കില്‍ ഈ അവസ്ഥയെ മറികടക്കാവുന്നതേയുള്ളൂ - ഇങ്ങനെ പോകുന്നു അഭിനവ ഗാന്ധിയുടെ വെളിപാടുകള്‍. സ്വാതന്ത്ര്യം കിട്ടി അറുപത് കൊല്ലക്കാലം രാജ്യം ഭരിച്ച പാര്‍ട്ടിയുടെ യുവരാജാവാണ് പറയുന്നത് ദാരിദ്ര്യമെന്നത് വെറും മാനസികാവസ്ഥയാണ് എന്ന്. ഭക്ഷണത്തിന്റെയും അവശ്യസാധനങ്ങളുടെയും ഇല്ലായ്മയല്ല എന്ന്. എന്ത് വിശദീകരണങ്ങള്‍ നല്‍കിയാലും എന്താണ് രാഹുല്‍ ഗാന്ധിയുടെ നിര്‍വചനത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ കോടാനുകോടി വരുന്ന രാജ്യത്തെ സാധാരണക്കാരന് അത്ര എളുപ്പമായിരിക്കില്ല. അലഹാബാദില്‍ സ്വയം സഹായക സംഘങ്ങളെക്കുറിച്ചുള്ള സെമിനാറിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വിവാദപരാമര്‍ശം നടത്തിയത്.
.


Monday, August 5, 2013

 Floor plan and elevation of 2398 sq-ft contemporary villa Posted: 05 Aug 2013 04:05 AM PDT Contemporary villa in 2398 Square Feet (223 Square Meter) (266 Square Yards). Designed by Subin Surendran Architects & Associates from Panampilly Nagar, Ernakulam (Kochi), Kerala.  Square feet details  Ground floor : 1381 sq.ft. First floor : 1017sq.ft. Total area : 2398 sq.ft. Contemporary house
Posted: 05 Aug 2013 04:05 AM PDT
Contemporary villa in 2398 Square Feet (223 Square Meter) (266 Square Yards). Designed by Subin Surendran Architects & Associates from Panampilly Nagar, Ernakulam (Kochi), Kerala.

Square feet details

Ground floor : 1381 sq.ft.
First floor : 1017sq.ft.
Total area : 2398 sq.ft.
Contemporary house

Sunday, August 4, 2013


മോഹന്‍ലാല്‍, ലളിതസുന്ദരമായ അഭിനയഭംഗിയുടെ അവസാന വാക്ക്. നവരസങ്ങളെല്ലാം അനായാസം അഭിനയിക്കുന്ന, ഏത് വേഷവും ഇത്ര തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ല. സാധാരണക്കാര്‍ മുതല്‍ വിഖ്യാതവ്യക്തികള്‍ വരെ ആ അഭിനയപ്രതിഭയുടെ സിനിമകള്‍ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്. ശിവാജി ഗണേശനും രാജ് കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനീകാന്തുമെല്ലാം അവരില്‍ ചിലര്‍ മാത്രം.

ഇത്ര ലളിതമായി അഭിനയിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ലെന്ന് അമിതാഭും രജനിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. വാനപ്രസ്ഥവും താഴ്വാരവും കിരീടവും തന്‍മാത്രയും കിലുക്കവും ആ അഭിനയ ചാതുര്യത്തിന്റെ വിവിധ മുഖങ്ങള്‍ നമുക്ക് കാട്ടിത്തന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്‍ നമ്മള്‍ പറയാതെ പറഞ്ഞ ചില സിനിമകളുണ്ട്. ആ സിനിമകള്‍ ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണതിനൊപ്പം അദേഹത്തിന്റെ കരിയറിലും കരിനിഴല്‍ വീഴ്ത്തി. അത്തരം സിനിമകള്‍ ഒരു താരത്തിന്‍റെ അഭിനയജീവിതത്തില്‍ സാധാരണമാണ്. നമ്മുടെ എല്ലാ താരങ്ങളും സംവിധായകരും അങ്ങനെയുള്ള ആണും പെണ്ണും കെട്ട ചില സിനിമകള്‍ ചെയ്തിട്ടുണ്ട്.

Sagar-Aliyas-Jacky
സ്വാഭാവികമായും മോഹന്‍ ലാലും അതില്‍ പെടും. പക്ഷേ സദയത്തിലെ സത്യനാഥനെയും നാടോടിക്കാറ്റിലെ ദാസനെയും ഇരുപതാം നൂറ്റാണ്ടിലെ സാഗറിനെയും അത്ഭുതത്തോടെ കണ്ട മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നിരാശ മാത്രമാണ് യുക്തിക്ക് നിരക്കാത്ത കോടികള്‍ മാത്രം മോഹിച്ചെടുത്ത ഇത്തരം സിനിമകള്‍ സമ്മാനിച്ചത്. അങ്ങനെയുള്ള ചില സിനിമകളേതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

1) സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടര്‍ച്ച എന്ന പേരിലെടുത്ത സിനിമ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ പോന്നതായിരുന്നു. അമല്‍ നീരദും എസ്.എന്‍. സ്വാമിയും ചേര്‍ന്നൊരുക്കിയ പ്രഹസനത്തിന് ഏഴു കോടിയോളമാണ് ചെലവായത്. ആശീര്‍വാദ് സിനിമാസിന് കോടികളുടെ നഷ്ടമുണ്ടാക്കിയ സിനിമയില്‍ മോഹന്‍ലാലിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. കെ.മധു ഒരുക്കിയ ആദ്യഭാഗം പലവട്ടം കണ്ട പ്രേക്ഷകര്‍ പക്ഷേ ഈ സിനിമ കണ്ടു തീര്‍ക്കാന്‍ ശരിക്ക് പാടുപെട്ടു.

casanova2) കാസനോവ

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട കാസനോവ 2012ലെ ഏറ്റവുമധികം നിരാശപ്പെടുത്തിയ മലയാള സിനിമകളുടെ ലിസ്റ്റിലും ഇടം പിടിച്ചു. ഇവിടം സ്വര്‍ഗ്ഗമാണ്, ഉദയനാണ് താരം, നോട്ട്ബുക്ക് തുടങ്ങിയ മികച്ച ചിത്രങ്ങളെടുത്ത റോഷന്‍ ആന്‍ഡ്രൂസും എന്‍റെ വീടും അപ്പൂന്‍റെയും, ട്രാഫിക്ക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ബോബി-സഞ്ജയും മോഹന്‍ലാലുമായി കൈകോര്‍ത്തപ്പോള്‍ മോളിവുഡിലെ ആ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്.

3) പ്രജ

ജോഷി-മോഹന്‍ലാല്‍-രഞ്ജി പണിക്കര്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം. വന്‍ താരനിരയും കോടികളുടെ മുടക്കുമുതലും ഉണ്ടായിട്ടും സിനിമ തിയറ്ററില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല. അധോലോകവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടിന്റെ പതിവ് കഥ വീണ്ടും പറഞ്ഞ സിനിമയിലെ ഗാനങ്ങളും നിരാശപ്പെടുത്തി.

4) താണ്ഡവം

മോഹന്‍ലാലിന്‍ന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് എന്നു വിലയിരുത്തപ്പെടുന്ന ചിത്രം. യുക്തിക്ക് നിരക്കാത്ത കഥാ സന്ദര്‍ഭങ്ങളും മലയാളത്തിന് താങ്ങാനാവാത്ത മുടക്കുമുതലും സിനിമയെ നഷ്ടക്കച്ചവടമാക്കി. ഷാജികൈലാസ് സംവിധാനം ചെയ്ത സിനിമയുടെ രചന നിര്‍വഹിച്ചത് എസ്. സുരേഷ് ബാബുവാണ്.

Kandahar5) കാണ്ഡഹാര്‍

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം. 2010ല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച സിനിമയായിരുന്നെങ്കിലും വികലമായ തിരക്കഥയും കണ്ടു മടുത്ത ക്ലൈമാക്സും സിനിമയെ തകര്‍ത്തു. പ്രണവം മൂവീസ് നീണ്ട ഇടവേളയ്ക്ക് ശേഷം നിര്‍മിച്ച ചിത്രം.

6) ഒന്നാമന്‍

മറ്റൊരു രാജാവിന്റെ മകന്‍ സൃഷ്ടിക്കാമെന്ന പ്രതീക്ഷയില്‍ മോഹന്‍ലാലും തമ്പി കണ്ണന്താനവും ഒന്നിച്ച ചിത്രം. അധോലോകവും പാവങ്ങളും തമ്മിലുള്ള, കേട്ടു ശീലിച്ച ആ പഴയ ബന്ധം വീണ്ടും വരച്ചുകാണിച്ച ചിത്രം കടുത്ത ലാല്‍ ഫാന്‍സിനെ പോലും നിരാശപ്പെടുത്തി. വ്യക്തമായ കഥയില്ലാതെ മോഹന്‍ലാല്‍ മീശ പിരിച്ചത് കൊണ്ടുമാത്രം സിനിമ ഹിറ്റാകില്ലെന്ന് എഴുത്തുകാരും സംവിധായകരും ഒരിക്കല്‍ കൂടി പഠിച്ചു.

Lokpal
7) ലോക്പാല്‍

ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരീക്ഷിച്ച ചിത്രം. ജോഷി-എസ്.എന്‍ സ്വാമി കൂട്ടുക്കെട്ടാണ് സിനിമ ഒരുക്കിയത് എന്നത് കടുത്ത സിനിമാ നിരൂപകരെ പോലും അത്ഭുതപ്പെടുത്തി.മോഹന്‍ലാലിന്‍റെ വേഷ പ്രച്ഛന്ന മല്‍സരമായാണ് ലോക്പാലിനെ മിക്കവരും വിലയിരുത്തിയത്.



8) വാമനപുരം ബസ് റൂട്ട്

Vamanapuram-Bus-Routeമോഹന്‍ലാലിന്റെ ഏറ്റവും മോശം ചിത്രങ്ങളിലൊന്ന്. നിലവാരമില്ലാത്ത കോമഡിയും തിരക്കഥയും സംവിധാനവും മലയാളത്തിലെ മൂന്നാം കിട സിനിമകളിലൊന്നാക്കി ചിത്രത്തെ മാറ്റി. ചിത്രത്തിലാഭിനയിച്ചതിന്‍റെ പേരില്‍ ലാലിന് തന്നെ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടാവും.

9) ഏഞ്ചല്‍ ജോണ്‍

മോഹന്‍ലാല്‍ മാലാഖയായി അഭിനയിച്ച സിനിമ. സ്പീഡ്ട്രാക്ക് എന്ന ആദ്യ ചിത്രത്തിലൂടെ പ്രതീക്ഷയുണര്‍ത്തിയ എസ്.എല്‍. പുരം ജയസൂര്യ ഈ ചിത്രത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 2009 ല്‍ മലയാളത്തില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ചിത്രങ്ങളിലൊന്ന്.

10) ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍

വിയറ്റ്നാം കോളനിക്ക് ശേഷം മോഹന്‍ലാലും സിദിഖും ഒന്നിച്ച ചിത്രം റിലീസിങ്ങിന് മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റ്, സിഡി റൈറ്റ് എന്നിവയിലൂടെ ലാഭമുണ്ടാക്കിയെങ്കിലും തിയറ്ററില്‍ നിരാശപ്പെടുത്തി. ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കഥാ സന്ദര്‍ഭങ്ങളും വസ്ത്രധാരണവും സിനിമയെ വികലമാക്കി.

മേല്‍പറഞ്ഞവ കൂടാതെ കോളേജ് കുമാരന്‍, ശ്രദ്ധ, അലിഭായ്, ചതുരംഗം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തെ പരിഹാസ്യമാക്കികൊണ്ട് പുറത്തുവന്നിട്ടുണ്ട്. നടന്‍ ശ്രീനിവാസന്‍ കുറച്ചുനാള്‍ മുമ്പ് പറഞ്ഞു " ഞാന്‍ ചെയ്യാതെ പോയ അഞ്ഞൂറ് സിനിമകളാണ് മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന".മോശം സിനിമകള്‍ ചെയ്യേണ്ടിവരുന്നത് ഒരു നടന്‍റെ തെറ്റല്ല. അതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. പക്ഷേ ഇതുപോലുള്ള സിനിമകള്‍ ചെയ്യാതിരുന്നാല്‍ ഒരുപാട് പേരുടെ പണവും സമയവും ലാഭിക്കാം. അതും മലയാള സിനിമയ്ക്ക് നല്‍കുന്ന സംഭാവനകളില്‍ പെടും.

SUMMARY: Mohanlal is the amazing actor in Indian cinema & also one of the superstars in Mollywood. Like any other actor or filmmaker, he did some films which are totally useless and resulted in huge loss in box office. It finally affected his successful career.

L5-B - Mercedes-Benz Luxury Sprinter Van Conversion by Lexani Motorcars

പുതിയ വാഗണ്‍ ആര്‍ സ്റ്റിംഗ്രേ നമ്മെ മോഹിപ്പിക്കുന്ന ഡിസൈനില്‍; ചിത്രങ്ങള്‍ കാണാം


333
പേരിലും വാഗണ്‍ ആര്‍ കൂടാതെ കാണാനും വാഗണ്‍ ആറിനെ പോലെ. സൂക്ഷിച്ചു നോക്കിയാല്‍ വാഗണ്‍ ആറിനെക്കാള്‍ സുന്ദരനും. സുന്ദരന്‍ എന്ന് വെച്ചാല്‍ ഒരു തരം സ്‌പോര്‍ടി ലുക്കോട് കൂടിയ സുന്ദരന്‍ . ആളാരാണെന്ന് അറിയേണ്ടേ? നമ്മുടെ നിരത്തില്‍ ഇപ്പോള്‍ ഓടുന്ന വാഗണ്‍ ആറിന് സമാനമായ ഡിസൈനില്‍ ജപ്പാനില്‍ സുസൂക്കി വിറ്റഴിക്കുന്ന വാഹനമാണ് സ്റ്റിംഗ്രേ. വാഗണ്‍ ആറിനെക്കാള്‍ സ്‌പോര്‍ടി ഡിസൈനിലാണ് സ്റ്റിംഗ്രേ വരുന്നത്. ഈ മോഡല്‍ അടുത്ത് തന്നെ ഇന്ത്യയില്‍ എത്തും എന്നതാണ് പുതിയ വാര്‍ത്ത.
600 സിസി എന്‍ജിന്‍ ഘടിപ്പിച്ച ഈ വാഹനം ജപ്പാനിലെ നഗരങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ച കാറാണ്. പുതിയ വിശേഷം, ഈ വാഹനം ഇന്ത്യയിലേക്ക് അടുത്തു തന്നെ വരും എന്നതാണ്. വാഗണ്‍ ആറിന് സമാനമായ ഡിസൈനിലാണ് വാഹനം വരുന്നതെങ്കിലും രണ്ട് വണ്ടികളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. താരതമ്യേന ഇടുങ്ങിയ കണ്ണുകളാണ് സ്റ്റിംഗ്രേക്കുള്ളതെന്നു കാണാം. ഗ്രില്ലിലും വ്യത്യാസമുണ്ട്. റിയര്‍ ബംപറിന്റെ ഡിസൈനും വ്യത്യസ്തമാണ്.
ഇന്റീരിയറില്‍ വാഗണ്‍ ആറിനെക്കാള്‍ പ്രീമിയം നിലവാരത്തിലുള്ള സവിശേഷതകള്‍ ഇടം പിടിച്ചേക്കും. ഇന്ത്യയില്‍ 1 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും വണ്ടി വരിക എന്ന് പ്രതീക്ഷിക്കാം. 67 കുതിരകളുടെ കരുത്തും 90 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നുണ്ട്. വാഹനം അടുത്ത് തന്നെ ഇറങ്ങും എന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികള്‍